രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്
Jan 30, 2023 04:23 PM | By Vyshnavy Rajan

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്. 38 വയസുകാരനായ താരം ഇന്ത്യയുടെ ഓപ്പണറായിരുന്നു. ഇന്ത്യക്കായി 61 ടെസ്റ്റുകളും 17 ഏകദിനങ്ങളും 9 ടി-20കളും കളിച്ചിട്ടുള്ള മുരളി വിജയ് 2018ലാണ് അവസാനം ഇന്ത്യൻ ജഴ്സി അണിഞ്ഞത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ മുരളി വിജയ് വിരമിക്കൽ അറിയിച്ചു.

2008ലെ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെയാണ് മുരളി വിജയ് ഇന്ത്യക്കായി അരങ്ങേറുന്നത്. വിദേശ പിച്ചുകളിൽ മികച്ചുനിന്ന താരം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറികൾ നേടി.

ടെസ്റ്റിൽ 12 സെഞ്ചുറിയും 15 ഫിഫ്റ്റിയും സഹിതം 3982 റൺസ് സ്കോർ ചെയ്ത താരം ഏകദിനത്തിലും ടി-20യിലും പക്ഷേ, തിളങ്ങിയില്ല. ഒരു ഫിഫ്റ്റി മാത്രമാണ് താരം ഏകദിനത്തിൽ നേടിയത്. ആകെ 339 റൺസ്. ടി-20യിൽ താരത്തിന് ഒരു ഫിഫ്റ്റി പോലുമില്ല.

109 സ്ട്രൈക്ക് റേറ്റിൽ 169 റൺസാണ് രാജ്യാന്തര ടി-20യിൽ താരത്തിൻ്റെ സമ്പാദ്യം. എന്നാൽ, ഐപിഎലിൽ മുരളി വിജയ് ഗംഭീര പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.

ചെന്നൈ സൂപ്പർ കിംഗ്സിനായി രണ്ട് ഐപിഎൽ സെഞ്ചുറികൾ നേടിയ താരം കിംഗ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനായിരുന്നു. 106 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 2619 റൺസാണ് 121 സ്ട്രൈക്ക് റേറ്റിൽ താരം നേടിയത്.

Murali Vijay retired from international cricket

Next TV

Related Stories
മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം

Mar 23, 2023 12:01 AM

മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം

മൂന്നാം ഏകദിനത്തില്‍ 21 റണ്‍സിന് ജയിച്ച്‌ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ പരമ്ബര 2-1ന്...

Read More >>
പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ

Mar 22, 2023 07:07 AM

പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ

പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചു. അവസാന ലീഗ് മത്സരത്തിൽ യു.പി വാരിയേഴ്സിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച്...

Read More >>
എ ടി കെ മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യാന്മാർ

Mar 18, 2023 10:37 PM

എ ടി കെ മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യാന്മാർ

ഐഎസ്എല്ലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ വീഴ്‌ത്തി നാലാം കിരീടവുമായി എടികെ മോഹന്‍ ബഗാന്‍....

Read More >>
ഐഎസ്എല്‍ ഫൈനല്‍; പെനാൽറ്റി ഗോളാക്കി പെട്രാറ്റസും ഛേത്രിയും

Mar 18, 2023 08:56 PM

ഐഎസ്എല്‍ ഫൈനല്‍; പെനാൽറ്റി ഗോളാക്കി പെട്രാറ്റസും ഛേത്രിയും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ആദ്യ പകുതി പിന്നിടുമ്പോൾ ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും ഓരോ ഗോൾ വീതം അടിച്ച്...

Read More >>
ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Mar 17, 2023 02:28 PM

ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പെയിനിൻ്റെ ടീമായ ടാസ്‌മാനിയയും...

Read More >>
പ്രഥമ വനിതാ പ്രീമിയ‍ര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം

Mar 15, 2023 11:47 PM

പ്രഥമ വനിതാ പ്രീമിയ‍ര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം

പ്രഥമ വനിതാ പ്രീമിയ‍ര്‍ ലീഗില്‍ അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം. സീസണിലെ ആറാം മത്സരത്തില്‍ ആര്‍സിബി...

Read More >>
Top Stories