ഇ.ചന്ദ്രശേഖരൻ എംഎൽഎയെ കൈയ്യേറ്റം ചെയ്ത കേസിൽ കൂറുമാറി സിപിഎം പ്രവർത്തകർ; രൂക്ഷവിമർശനവുമായി സിപിഐ

ഇ.ചന്ദ്രശേഖരൻ എംഎൽഎയെ കൈയ്യേറ്റം ചെയ്ത കേസിൽ കൂറുമാറി സിപിഎം പ്രവർത്തകർ; രൂക്ഷവിമർശനവുമായി സിപിഐ
Jan 30, 2023 12:51 PM | By Vyshnavy Rajan

തിരുവനന്തപുരം : മുതിർന്ന നേതാവ് ഇ.ചന്ദ്രശേഖരൻ എംഎൽഎയെ ബിജെപി പ്രവർത്തകർ കൈയ്യേറ്റം ചെയ്ത കേസിൽ സിപിഎം പ്രവർത്തകർ കൂറുമാറിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഐ.

എൽഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസിൽ സത്യസന്ധമായി കോടതിയിൽ മൊഴി കൊടുക്കുന്നതിന് പകരം ബിജെപി - ആർഎസ്എസ് പ്രവർത്തകരെ രക്ഷിച്ച സിപിഎം നിലപാട് പരിഹാസ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിനിടെയാണ് കാഞ്ഞങ്ങാട് മാവുങ്കാലിൽ വച്ച് സംഘർഷമുണ്ടായത്.

ആക്രമണത്തിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ ഈ കൈയ്യുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാരിൽ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ചന്ദ്രശേഖരനൊപ്പം ആക്രമിക്കപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡൻ്ററുമായിരുന്ന ടി.കെ രവി അടക്കമുള്ള സാക്ഷികളാണ് കേസിൻ്റെ വിചാരണയ്ക്കിടെ മൊഴി മാറ്റിയത്.

CPM workers defected in the case of E.Chandrasekaran MLA assault; CPI with severe criticism

Next TV

Related Stories
#mvgovindan | ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രം, ആരോപണങ്ങൾക്ക് ആയുസ് ഇന്ന് വരെ -എം വി ഗോവിന്ദൻ

Apr 26, 2024 11:11 AM

#mvgovindan | ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രം, ആരോപണങ്ങൾക്ക് ആയുസ് ഇന്ന് വരെ -എം വി ഗോവിന്ദൻ

പലരും വരും, പലരെയും കാണും. അതിലൊന്നും കുഴപ്പമില്ല നന്ദകുമാർ ഫ്രോഡ്...

Read More >>
#akantony |  'എല്‍ഡിഎഫും ബിജെപിയും തകരും'; എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും -എകെ ആന്റണി

Apr 26, 2024 10:47 AM

#akantony | 'എല്‍ഡിഎഫും ബിജെപിയും തകരും'; എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും -എകെ ആന്റണി

ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിം​ഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന്...

Read More >>
#pinarayivijayan |  'അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം', ബിജെപി ഒരിടത്തും 2-ാം സ്ഥാനത്ത് പോലും എത്തില്ലെന്ന് പിണറായി

Apr 26, 2024 10:16 AM

#pinarayivijayan | 'അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം', ബിജെപി ഒരിടത്തും 2-ാം സ്ഥാനത്ത് പോലും എത്തില്ലെന്ന് പിണറായി

വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ...

Read More >>
Top Stories