സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും
Jan 28, 2023 11:19 AM | By Vyshnavy Rajan

സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ചാര്‍ജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വര്‍ധിക്കുക. ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ നാല് മാസത്തേക്കാണ് അധിക തുക ഈടാക്കുക.

വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന് വിലവര്‍ധനവിലൂടെ ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുക എന്നതാണ് നേരത്തെ തന്നെ റെഗുലേറ്ററി കമ്മിഷന്‍ സ്വീകരിക്കുന്ന മാര്‍ഗം.

2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതിക്കായി 87 കോടി രൂപ ചെലവായെന്നും ഈ തുക ഈടാക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം.

യൂണിറ്റിന് 25 പൈസ വരെ അധികമായി ഈടാക്കാനായിന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യമെങ്കിലും കണക്കുകള്‍ പരിശോധിച്ച റെഗുലേറ്ററി കമ്മിഷന്‍ ഈ ആവശ്യം തള്ളുകയും യൂണിറ്റിന് 9 പൈസ വച്ച് ഈടാക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു. ബോര്‍ഡ് സമര്‍പ്പിച്ച 2021ലെ സര്‍ചാര്‍ജിനുള്ള അപേക്ഷയും റെഗുലേറ്ററി കമ്മിഷന്‍ തള്ളിക്കളഞ്ഞു.

Electricity rates will increase in the state

Next TV

Related Stories
#CPIM |സിപിഐഎം  സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ; ഇപി ജയരാജൻ വിവാദം ചർച്ചയാകും

Apr 27, 2024 08:18 AM

#CPIM |സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ; ഇപി ജയരാജൻ വിവാദം ചർച്ചയാകും

തെരഞ്ഞെടുപ്പ് ദിവസത്തിലെ ഇപിയുടെ പ്രതികരണത്തിൽ പാർട്ടി നേതൃത്വത്തിന് നീരസമുണ്ട്....

Read More >>
#election|പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ

Apr 27, 2024 07:11 AM

#election|പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ

2019നെക്കാൾ ഉയർന്ന പോളിംഗ് ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഉച്ചയോടെ പിന്നെ കുറഞ്ഞതോടെ കാരണമെന്തെന്നായി...

Read More >>
#weather|7 ജില്ലകളിൽ മഴ സാധ്യത

Apr 27, 2024 06:49 AM

#weather|7 ജില്ലകളിൽ മഴ സാധ്യത

അതേസമയം മറ്റ് 7 ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴ സാധ്യത പോലുമില്ലെന്നാണ്...

Read More >>
#accident|കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; 18 പേര്‍ക്ക് പരിക്ക്

Apr 27, 2024 06:30 AM

#accident|കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; 18 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
#aressted|കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചുതകർത്തു ; യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 06:13 AM

#aressted|കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചുതകർത്തു ; യുവതിയും സംഘവും അറസ്റ്റിൽ

കഫറ്റീരിയയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മിൽ വാക്കുതർക്കവും...

Read More >>
Top Stories