കാസർഗോഡ് : പള്ളിക്കരയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ. പള്ളിക്കര ഗവ ഹയർ സെകണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹീൻ (15) ആണ് മരിച്ചത്. പൂച്ചക്കാട് സ്വദേശി സുബൈറിന്‍റെ മകനാണ്. ഇന്നലെ ഉച്ചയ്ക്ക് സ്കൂളിൽ നിന്നും സുഖമില്ലെന്ന് പറഞ്ഞ് കുട്ടി പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എറണാകുളത്ത് ലിഫ്റ്റ് തകർന്ന് അഞ്ച് പേർക്ക് പരിക്ക്
കളമശ്ശേരി : ഗെയിൽ ലിമിറ്റഡിന് സമീപത്തെ സാംസങ് ഗോഡൗണിൽ ലിഫ്റ്റ് തകർന്ന് അഞ്ച് ജീവനക്കാരെ പരിക്കുകളോടെ എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ ശ്രുതി (23), ജൂലാൻ( 35) ശിപ്പായി( 22 ), വിനോദ് (23) എന്നിവർക്ക് കാലുകൾക്ക് ഒടിവുണ്ട്. തിമാൻ, പാസ്വാൻ എന്നിവരെ നിസാര പരുക്കുകളോടെ വിട്ടയച്ചു. ശ്രുതിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Class 10 student dies after being hit by a train
