കളമശ്ശേരി : ഗെയിൽ ലിമിറ്റഡിന് സമീപത്തെ സാംസങ് ഗോഡൗണിൽ ലിഫ്റ്റ് തകർന്ന് അഞ്ച് ജീവനക്കാരെ പരിക്കുകളോടെ എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരിൽ ശ്രുതി (23), ജൂലാൻ( 35) ശിപ്പായി( 22 ), വിനോദ് (23) എന്നിവർക്ക് കാലുകൾക്ക് ഒടിവുണ്ട്. തിമാൻ, പാസ്വാൻ എന്നിവരെ നിസാര പരുക്കുകളോടെ വിട്ടയച്ചു. ശ്രുതിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Five injured in lift collapse in Ernakulam
