കോഴിക്കോട് : മഹാസമുദ്രത്തിൻ്റെ ഓളവും താളവുംവരെ സാംസ്ക്കാരിക - സാമൂഹിക പ്രബു ദ്ധമായിരുന്നു. ചരിത്രമുറങ്ങുന്ന കോഴിക്കോടിൻ്റെ തീരത്ത് കഴിഞ്ഞ നാല് പകലിരവുകള്‍ ലോകമെങ്ങുമുള്ള സാംസ്കാരിക പ്രതിഭകളിൽ നിറഞ്ഞു.

ഇവിടെ ഓരോ മണൽ തരികൾ പോലും കണ്ണും കാതും കൂർപ്പിച്ചു നിന്ന നിമിഷങ്ങൾ. ഭൂലോകത്തിൻ്റെ സർവ്വ സ്പന്ദനങ്ങളും ചർച്ചചെയ്ത കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് സായംസന്ധ്യയോയെ തിരശ്ശീലവീണു.
വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവല്‍ വേറിട്ട വിഷയങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. ഇന്ന് വൈകിട്ട് നടന്ന സമാപന സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ അധ്യക്ഷനായി. കെ.എൽഫ് ചെയർമാൻ എ പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ചീഫ് ഫെസിലിറ്റേറ്റർ രവി ഡീസീ അവലോകനം അവതരിപ്പിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ പ്രെഫ. കെ. സച്ചിദാനന്ദൻ 2024 ലെ കെ എൽ എഫ് പ്രഖ്യാപിച്ചു.
സിനിമാനടൻ പ്രകാശ് രാജ് കോഴിക്കോട് മേയർ, ബീന ഫിലിപ്പ് , ഡെപ്യൂട്ടി മേയർ സി. പി. മുസാഫിർ അഹമ്മദ് , ഗസാല വഹാബ്, ശോഭാ ഡേ, ബിലാൽ ശിബിലി, ബഷീർ പെരുമണ്ണ, അഭിലാഷ് തിരുവോത്ത്, പ്രേംചന്ദ്, ഫാരിസ് കണ്ടോത്ത്, അക്ഷയ്കുമാർ, പ്രോഗാം കമ്മിറ്റി കൺവീനർ കെ. വി. ശശി തുടങ്ങിയവർ സംസാരിച്ചു.
ഭരണഘടന വധഭീക്ഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ കെ.എൽ.എഫ് പോലുള്ള സാഹിത്യോത്സവങ്ങൾ അവക്കെതിരെയുള്ള ചെറുത്തുനിൽപ്പാണെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഏതൊരു സാഹിത്യോത്സവത്തിന്റെയും വിജയം അതിൽ പങ്കെടുക്കുന്നവരാണെന്ന് ഗസാല വഹാബ് അഭിപ്രായപ്പെട്ടു. 2023 -ലെ കെ.എല്‍.എഫ് അവലോകനം രവി ഡി സി നിര്‍വഹിച്ചു.
2024-ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പ്രഖ്യാപനം ഫെസ്റ്റിവൽ ഡയറക്ടർ കെ. സച്ചിദാനന്ദന്‍ നടത്തി. 2024-ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 11 മുതല്‍ 14 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്നതാണ്.
kerala literature festival 2023 The 6th edition of the Sargavasantham Thirtha Kerala Literature Festival concludes
