കോഴിക്കോട് : കഥാ വേദിയിൽ കരിക്കുല നവീകരണത്തിലെ സാമൂഹികമാനങ്ങൾ എന്ന വിഷയത്തെപ്പറ്റി ചർച്ച നടന്നു. കരിക്കുലം എന്നത് ഒരു സാമൂഹിക രേഖയാണ്.

സാമൂഹിക രേഖ എന്നു പറയുമ്പോൾ പൊതുസമൂഹത്തിന്റെ എല്ലാ ആശകളെയും സംതൃപ്തിപ്പെടുത്തുന്നതിനുള്ള ഒരു ഡോക്യുമെന്റ് ചെയ്യുന്നതിനപ്പുറം ഭാവി സമൂഹം എങ്ങനെയിരിക്കണം എന്നതിനുള്ള ഒരു ദിശാബോധമാണിത്.
ഭരണഘടന മൂല്യങ്ങൾ,പൗരബോധം,പ്രപഞ്ചത്തെ പറ്റിയുള്ള പൊതുവായ ധാരണ തദ്ദേശ സമൂഹവുമായി സംവാദിച്ചുകൊണ്ടും കലഹിച്ചു കൊണ്ടും ജീവിക്കാൻ വേണ്ടിയും ആ നാടിന്റെ വിഭവങ്ങൾ ഉപയോഗിച്ച് പാരസ്ഥിതിക മൂല്യങ്ങൾ മുറുകെപ്പിടിച്ച് ഈ ലോകത്തെ ഒരു കേടുവരുത്താതെ ജീവിക്കാനാണ് ആളുകൾ പഠിക്കേണ്ടത്.
കേരളത്തിന്റെ സവിശേഷത രാഷ്ട്രീയം തന്നെയാണ് സാമുദായിക അനുഷ്ഠിത രാഷ്ട്രീയം എന്നും മതേതരമായത് എന്നും അവകാശപ്പെടുന്ന പാർട്ടികളുടെ പേരുകൾ സമുദായത്തിലാണ് നിലകൊള്ളുന്നതെന്നും സുജ സൂസൻ പറഞ്ഞു.
നമ്മൾ സ്വപ്നം കാണുന്ന പാഠ്യപദ്ധതിയിൽ എത്താൻ പരിമിതി ഉണ്ടെന്നും കേരളം പോലുള്ള അപൂർവ്വമായ സംസ്ഥാനമാണ് പാഠ്യപദ്ധതി മുന്നോട്ടുവെക്കുന്നത് എന്ന് കെ.പി ദിനേശും അതിജീവിക്കുന്നതിനൊപ്പം പ്രയാസമാണ് ഉപജീവനം എന്നതും സമൂഹത്തിന് ആരോഗ്യമുള്ള ഒരു മനുഷ്യനെ സൃഷ്ടിക്കണം എന്നും പറഞ്ഞുകൊണ്ട് സി രാമകൃഷ്ണനും ചർച്ചയിൽ പങ്കെടുത്തു
kerala literature festival 2023 Kerala is characterized by politics - Suja Susan George
