Featured

'ഞാൻ രാമ രാജ്യത്തിലെ പ്രജയല്ല' - ദീപ നിശാന്ത്

Kerala Literature Festival 2023 |
Jan 15, 2023 11:47 AM

കോഴിക്കോട് : ഞാൻ രാമ രാജ്യത്തിലെ പ്രജയല്ല ഉറക്കെ വിളിച്ചു പറഞ്ഞ് ദീപ നിശാന്ത്. കേരളാ ലിറ്ററേച്ചൽ ഫെസ്റ്റ് വെല്ലിൻ്റെ വേദി 6 കഥയിൽ ജീവിതം ഒരു മോണലിസചിരി എന്ന വിഷയത്തിൽ ശീതൾ ശ്യമുമായി സംവദിക്കുകയായിരുന്നു അവർ.

കേരള വർമ്മ കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സറായ ദീപ നിശാന്ത് തന്റെ പുസ്തകമായ "ജീവിതം ഒരു മോണലിസ ചിരിയാണ് " എല്ലാവർക്കും അവളുടെ അവന്റെ പുസ്തകമുണ്ടെന്നും തന്റെ പുസ്തകത്തെ പലരും പൈങ്കിളി ആരോപിക്കുമ്പോളും തന്റെ എഴുത്തുകൾ ആളുകൾ ആസ്വദിക്കുന്നുണ്ട് എന്നതിനെ മുൻ നിർത്തിയായിരുന്നു ചർച്ചയുടെ തുടക്കം.


അദ്ധ്യാപകർക്ക് രാഷ്ട്രീയം അനിവാര്യമാണോ എന്ന വാദത്തിലൂടെയായിരുന്നു തുടർന്നുള്ള ചർച്ചകൾ. തനിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും അത് ഇടതുപക്ഷമാണെന്നും ഇന്ന് കലാലയങ്ങളിൽ ന്യൂന പക്ഷങ്ങൾക്ക് നേരിൽ അക്രമങ്ങൾ അഴിച്ചുവിടാൻ പറയുന്ന അദ്ധ്യാപകരുള്ളപ്പോൾ ഇടതുപക്ഷ പക്ഷക്കാരിയെന്നതിൽ അഭിമാനിക്കുന്നുവെന്നും ദീപ പറഞ്ഞു.

അദ്ധ്യാപകർക്ക് വ്യക്തമായ രാഷ്ട്രീയ അവബോധം ഉണ്ടായിരിക്കേണ്ടത് അനിവാര്യതയാണ്, തന്റെ രാഷ്ട്രീയം ഇടതുപക്ഷമായതിനാൽ താൻ പലപ്പോളായി വിമർശിക്കപ്പെടുന്നെന്നും, ദീപ നിശാന്ത് കൂട്ടിച്ചേർത്തു.

kerala literature festival 2023 'I am not a subject of Rama's kingdom' - Deepa Nishant

Next TV

Top Stories