കോഴിക്കോട് : കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം വേദി ഒന്ന് തൂലികയിൽ "മെമ്മറി പോലീസ് " എന്ന വിഷയത്തിൽ തന്റെ എഴുത്തിലേക്കുള്ള കടന്നു വരവും, നിലക്കാത്ത ഓർമകളുടെ സവിശേഷതയും ലത നായരോടൊപ്പം പങ്കു വെച്ച് പ്രശസ്ത ജപ്പാനീസ് എഴുത്തുകാരി യോക്കോ ഓഗാവ ഓൺലൈനിലൂടെ ചർച്ചയിൽ പങ്കെടുത്തു.

പരിഭാഷകനായി ഇന്ത്യയിൽ ആദ്യമായി ജപ്പാനീസ് ഭാഷയിൽ പി എച്ച് ഡി എടുത്ത മലയാളി പി എ ജോർജും ഓൺലൈനായി ചർച്ചയിൽ പങ്കുചേർന്നു. ഭാവിയിൽ സാങ്കേതിക വിദ്യ എങ്ങനെ ഓർമ്മയെ സ്വാധീനിക്കും എന്നും വേദിയിൽ ചർച്ച ചെയ്തു.
kerala literature festival 2023 Memory Police; Japanese writer Yoko Ogawa live at KLF
