പ്രണയത്തിൽ ജാഗ്രത വേണ്ട ഈ കാലത്ത് ഏറ്റവും നിർമ്മലമായും ഏറ്റവും ആഴത്തിലും പ്രണയിക്കാൻ മലയാളികളെ പഠിപ്പിച്ച ബഷീറിനെ സ്മരിച്ചു കൊണ്ടാണ് സംവാദം ആരംഭിച്ചത്. പൊതു സമൂഹം പ്രണയത്തിൽ വയ്ക്കാൻ ശ്രമിക്കുന്ന കെട്ടുപാടുകളെ വലിച്ചെറിയുന്ന അജയ് പി.

മങ്ങാടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര ചർച്ചയുടെ ഭാഗമായി. കാലവും ദേശവും നാടുമെല്ലാം പ്രണയത്തെ സ്വാധീനിക്കുന്നുണ്ട്. പ്രണയത്തിനിടയിലുണ്ടാവുന്ന സംഘർഷങ്ങളാണ് എല്ലാ പ്രണയങ്ങളെയും മാറ്റി മറയ്ക്കുന്നത്.
പെണ്ണ് പിഴച്ചാൽ കടൽ കോപിക്കുമെന്ന് പറഞ്ഞ ചെമ്മീനിൽ നിന്ന് ജെൻഡർ പ്രാധാന്യമില്ലാത്ത, ഒറ്റയ്ക്ക് പ്രണയിക്കുന്ന കാലത്തേക്ക് സമൂഹം മാറിയെന്നത് ചർച്ച വിലയിരുത്തി. പ്രണയം അനുഭവിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
പ്രണയം യുദ്ധമായി മാറുന്ന സാമൂഹിക അന്തരീക്ഷം തന്നെയാണ് ഇപ്പോഴും നിലവിലുള്ളലുള്ളത്. സ്വകര്യതിലേക്ക് ഉള്ള എത്തിനോട്ടങ്ങൾ ഇപ്പോഴുമുണ്ട്. ഒരാൾ തന്നെ പ്രണയിക്കുന്നു എന്ന തോന്നൽ മനുഷ്യനെ സന്തോഷിപ്പിക്കുമ്പോഴും മുൻപ് പ്രണയിച്ചിരുന്നു എന്ന കാരണത്താൽ ഇനി അവർ മാറ്റാരെയും പ്രണയിക്കാൻ സമ്മതിക്കാത്ത അവരെ ആക്രമിക്കുന്ന സംഭവങ്ങളും സമീപ കാലത്ത് കാണാവുന്നതാണ്.
സനേഹമുള്ളിടത്ത് യുദ്ധം ഉണ്ടാവില്ലെന്ന് പറയുമ്പോഴും പ്രണയിച്ചതിനാൽ ഇന്ത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 1974 പുറത്തിറങ്ങിയ വിടി നന്ദകുമാറിന്റെ രണ്ട് പെൺകുട്ടികൾ എന്ന കൃതി മലയാളികളെ ഒരിക്കൽ ഞെട്ടിച്ചതാണ്.
പ്രണയം തന്നെ സാധ്യമല്ലാത്ത കാലത്താണ് ജന്റർ വ്യത്യാസങ്ങളില്ലാത്ത പ്രണയത്തെ കുറിച്ച് കൃതി സംസാരിക്കുന്നത്. പുതിയ കാലത്ത് കേരളത്തിലെ സ്ഥിതിഗതികൾ മാറി വരുന്നതായി കാണാം. കാസർഗോഡ് കാമുകൻ ക്യാൻസർ വന്ന് മരിച്ചതിനെ തുടർന്ന് പ്രണയത്തിന്റെ തീവ്രതയിൽ കാമുകി ആത്മഹത്യ ചെയ്ത വാർത്ത വന്നത് ഈ കഴിഞ്ഞ ദിവസമാണ്.
‘എന്റെ കഥ’ ഇറങ്ങിയപ്പോൾ മലയാളികളുടെ ഇടയിലുണ്ടായ കോളിളക്കം ഒരു പക്ഷേ ഇപ്പോഴാണെങ്കിൽ അത്രത്തോളം ഉണ്ടാവണമെന്നില്ല. പഴയ കാല കൃതികളിൽ ഖസാക്കിന്റെ ഇതിഹാസം ഉൾപ്പെടെയുള്ളവ ലൈംഗീക ആവശ്യങ്ങളെ തൃപ്തിപ്പെടുന്നതിനെ പ്രണയമായി കാണിക്കുന്നു എന്ന വാദം ചർച്ചയിൽ ഉയർന്നു വന്നു.
ഖസാക്കിന്റെ ഇതിഹാസത്തിൽ രവി സ്ത്രീ ശരീരങ്ങളെ തേടുന്നതായാണ് കാണിക്കുന്നത്. അതേ സമയം സേതുവിന്റെ പാണ്ഢവ പുരവും തകഴി അഴിയാകുരുക്കും ശരിയായ പ്രണയം കാണിക്കുന്നു. ഇനിയും ഒരുപാട് സാറാമ്മമാറും കേശവന് നായരും ഉണ്ടാവട്ടെയെന്നാശംസിച്ചാണ് ശവാദം അവസ്സാനിച്ചത്. ജേക്കബ് എബ്രഹാം, സുധ തെക്കേമഠം, റിഹാൻ റാഷിദ്, ആൽവിൻ ജോർജ്ജ് എന്നിവർ പാനലിസ്റ്റുകളായ സംവാദം ബിനീഷ് പുതുപ്പണം നിയന്ത്രിച്ചു.
A time when love calls for caution
