കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി
Jan 12, 2023 09:07 PM | By Vyshnavy Rajan

കോഴിക്കോട് : ‘തിരുവനന്തപുരത്തെ ഫിലീം ഫെസ്റ്റ് പോലെ കൊച്ചിയുടെ ബിനാലെ പോലെ കേരള ലിറ്ററേച്ചർ ഫെസ്റ്റ് കോഴിക്കോടിന്റെ ഉത്സവമായി മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെവിടെ വായന മരിച്ചാലും കേരളത്തിൽ വായന മരിക്കില്ല എന്നതാണ് ഈ ഫെസ്റ്റിവെൽ കാണിച്ചു തരുന്നതെന്നും, മനുഷ്യൻ വല്ലാതെ ഒറ്റപ്പെടുന്ന കാലത്ത് പുസ്തകത്തിനെപ്പമുള്ള കൂട്ടായ്മകൾ ആഹ്ലാദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


സ്വാഗതം രവി ഡി.സി പറഞ്ഞ ചടങ്ങിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തമിഴ്നാട് ധനകാര്യ മന്ത്രി പഴനിവേൽ ത്യാഗരാജൻ ചടങ്ങിൽ മുഖ്യതിഥിയായി. സച്ചിദാനന്ദൻ ആമുഖം പ്രസംഗം നടത്തിയപ്പോൾ എം. മുകുന്ദൻ മുഖ്യമന്ത്രിക്ക് ഉപഹാരമം സമർപ്പിച്ചു.

12,13,14,15 തിയ്യതികളിൽ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിൽ 250 സെഷനുകളിലായി വിവിധ മേഖലകളിലെ 500 ലധികം പ്രധാന വ്യക്തികളാണ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. ബീച്ചിൽ വിവിധയിടങ്ങളിലായി തൂലിക, മാങ്കോ, എഴുത്തോല, അക്ഷരം, വാക്ക്, കഥ എന്നിങ്ങനെ ആറ് വേദികളാണ് ഒരുക്കിയിരിക്കുന്നത്.


ധനകാര്യ മന്ത്രി ബാലഗോപാൽ, മന്ത്രി അഹമ്മദ് ദേവർകോവിൽ, ഫെസ്റ്റ്, ഡോ: എദ ഇ യോന്നത്ത്, എം. മുകുന്ദൻ, കെ.ആർ. മീര, സുധാ മൂർത്തി, നവീൻ ചൗള ഐ.എ.എസ്, ഷെഹൻ കരുണതിലക, ഉഷാ ഉതുപ്പ്, ലിജീഷ് കുമാർ, സാം സന്തോഷ്, ശശി ചെയർമാൻ എ. പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Kerala Literature Festival has started

Next TV

Top Stories