കോഴിക്കോട് : ആധുനിക കേരളം ഏതെങ്കിലും രാജാവാഴ്ച്ചയുടെ അടിസ്ഥാനത്തിൽ നിർവ്വചിക്കപ്പെടേണ്ട ഒന്നല്ലെന്ന് കെ.എൻ ഗണേഷ് . കേരളത്തിലെ ജനങ്ങൾ എങ്ങനെ ഇവിടെ എത്തി, അവരുടെ ജീവിതം, ജാതി വ്യവസ്ഥ, നാട് വാഴിത്തം എന്നിവയെല്ലാം കേരള ചരിത്രത്തെ സ്വാധീനിച്ച കാര്യങ്ങളാണ്.

കടൽ തീരവുമായി ബന്ധപ്പെട്ട് വളർന്നു വന്ന അങ്ങാടികൾ, നഗരങ്ങൾ, പട്ടണങ്ങൾ എന്നിവയും. അവയുമായി ബന്ധപ്പെട്ട രൂപം കൊണ്ട കച്ചവട പാതകളും ചെറുഅങ്ങാടികളും നാൽകവലകളും രൂപപ്പെട്ട് വന്നിരുന്നു.
കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തപ്പെടുന്ന ഉത്സവങ്ങളും അവ രൂപപ്പെടുത്തുന്ന കച്ചവടവുമെല്ലാം കേരളം രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും കെ.എൻ ഗണേഷ് പറഞ്ഞു.
കേരള ചരിത്ര പഠനത്തിൽ കേരളത്തിലെ ഇടനാടിനെ മാത്രമാണ് അടയാളപ്പെടുത്തടിയിരിക്കുന്നതെന്ന് ഡോ. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. മലനാടും കടലോരവും ഇനിയും പൂർണമായി കേരള ചരിത്ര പഠനത്തിന്റെ ഭാഗമായി വന്നില്ല. കേരള ചരിത്രന്റെ പ്രധാന ഭാഗമാണ് സമ്പത്തിന്റെ രൂപീകരണം, വിനിയോഗം ക്രയവിക്രയങ്ങൾ എന്നിവ.
ഇവ കൂടി കേരള ചരിത്രത്തിന്റെ പ്രധാനഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ ജില്ലകളിലെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ചരിത്രമല്ല കേരള ചരിത്രം . അതിനുള്ള പ്രധാന കാരണം തെളിവുകളുടെ അഭാവമാണെന്ന് ഡോ. കെ.പി രാജേഷ് അഭിപ്രായപ്പെട്ടു. കേരളത്തിലെ ഇരുമ്പ് ഉപയോഗിച്ചുള്ള ഉപകരണങ്ങളും അവയുടെ വില്പനയും കേരള ചരിത്രരൂപീകണത്തിന്റെ ഭാഗമാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Modern Kerala should not be defined in terms of monarchy
