കോഴിക്കോട് : " മായും മായും മായും മണ്ണേ മായും മണ്ണേ കിനാത്തി പാട്ടിലെ " ഈ വരികള്‍ പാടിയാണ് കണിയാമ്പറ്റയിലെ മോഡല്‍ റെസിഡന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നാടന്‍ പാട്ട് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്.
ഗോത്ര സംഗീതം നെഞ്ചോട് ചേര്‍ത്ത് അവര്‍ പാടിയ നഗരവാസികളുടെ മനം കവരുന്നവയായിരുന്നു. ശ്രുതി കെ സി , അനഘ ഇ സി, അര്‍ച്ചന ബിന്‍, ശ്രീദേവി എ, ശ്രീകല എസ്, ആതിര എംആര്‍, സംഗീത വി എന്നിവരടങ്ങിയ സംഘമാണ് നാടന് പാട്ട് മത്സരത്തില്‍ വയനാടന്‍ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
പണിയ വിഭാഗം മരണാന്തര ചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും പാടാറുള്ള ഗാനമാണ് വിദ്യാര്‍ത്ഥികള്‍ മത്സരത്തിനായി തെരഞ്ഞെടുത്തത്.
നാടന്‍ പാട്ട് കലാകാരന്‍ രതീഷ് കല്ലൂരാണ് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചത്. ഇതേ വിദ്യാലയത്തിലെ അനശ്വര എന്ന വിദ്യാര്‍ത്ഥിനി മിമിക്രിയില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.
Kanyampatta Model Residence School bagged first position in Folk Song category at 61st School Arts Festival