സൂക്ഷിക്കുക "പാതാള"ത്തിലേക്ക് താഴ്ന്നു പോകും

സൂക്ഷിക്കുക
Jan 3, 2023 11:06 AM | By Kavya N

കോഴിക്കോട്: 61ാ മത് കേരള സ്കൂൾ കലോത്സവം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രധാന വേദിയായ വിക്രം മൈതാനിയിലെ അതിരാണി പാടത്ത് നടന്ന ചടങ്ങ് ഉജ്ജ്വലമായിരുന്നു. പക്ഷേ വേദിക്ക് പുറത്തുള്ള മീഡിയ സെന്ററിന് മുൻവശത്തുള്ള ഗ്രൗണ്ടിലെ കുഴികൾ അപകടകരമാകുന്നു.

പലരും അറിയാതെ കുഴിയിൽ വീണ് ചളിയിൽ പൂണ്ടുപോകുന്ന അവസ്ഥയുമുണ്ട്. അത്രത്തോളം ആഴത്തിലുള്ള കുഴികൾ വേദിക്കടുത്ത് തന്നെയുള്ളത് മത്സരാർത്ഥികളെയും രക്ഷിതാക്കളെയും ഒരേപോലെ പ്രയാസത്തിലാക്കുന്നു. നേരത്തെ കലോത്സവ വേദിക്ക് വേണ്ടിയായിരുന്നു മൈതാനത്ത് മണൽ പാകി ഉറപ്പിക്കാൻ ശ്രമിച്ചത്.

ദൗർഭാഗ്യവശാൽ ചില ഭാഗങ്ങളിൽ ചളിയായി തന്നെ ഇപ്പോഴും കിടക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രാത്രിയൊന്നും പകലെന്നോ വ്യത്യാസമില്ലാതെ നിരവധി പേരാണ് ചളിയിൽ ആഴ്ന്നു പോകുന്നത്. പലരുടെയും പാദരക്ഷകൾ ചളിയിൽ പോകുന്ന കാഴ്ചയും അതി ദയനീയമാണ്. എത്രയും പെട്ടെന്ന് തന്നെ ബലമില്ലാത്ത ഭാഗത്തെ മണൽ തരികൾ ഉറപ്പിക്കുകയും ചളി ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Beware of going down to the

Next TV

Related Stories
Top Stories