വിദ്യാർത്ഥിയെ ലഹരി മാഫിയ കാരിയറാക്കിയ സംഭവം; പ്രതിയെ വിട്ടയച്ചത് തെളിവില്ലാത്തതിനാല്ലെന്ന് ജില്ലാ പൊലീസ് മേധാവി

വിദ്യാർത്ഥിയെ ലഹരി മാഫിയ കാരിയറാക്കിയ സംഭവം; പ്രതിയെ വിട്ടയച്ചത് തെളിവില്ലാത്തതിനാല്ലെന്ന് ജില്ലാ പൊലീസ് മേധാവി
Dec 7, 2022 09:02 AM | By Vyshnavy Rajan

കോഴിക്കോട് : വടകര അഴിയൂരിൽ വിദ്യാർത്ഥിയെ ലഹരി മാഫിയ കാരിയറാക്കിയ സംഭവത്തിൽ പ്രതിയെ വിട്ടയച്ചത് തെളിവില്ലാത്തതിനാല്ലെന്ന് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ വിശീദകരണം. സംഭവത്തിന് പിന്നില്‍ ലഹരി മാഫിയയ്ക്ക് പങ്കുണ്ടെന്ന വിവരം ഇന്ന് മാത്രമാണ് അറിഞ്ഞത്.

കേസില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയില്ലെന്നും പ്രതിയെ വിട്ടയച്ചത് തെളിവില്ലാത്തതിനാലാണെന്നുമാണ് കോഴിക്കോട് റൂറൽ എസ് പി ആർ കറുപ്പുസ്വാമി പറയുന്നത്. ലഹരിമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് അവശതയിലായ പെണ്‍കുട്ടിക്ക് മതിയായ കൗണ്‍സലിംഗ് കൊടുക്കാതെയായിരുന്നു മൊഴി എടുത്തതെന്നാണ് ബന്ധുക്കളുടെ പരാതി.

ലഹരിമരുന്ന് സംഘത്തിന്‍റെ വലയില്‍പ്പെട്ട 13 കാരിയുടെ മൊഴിയില്‍ ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് ചോമ്പാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അദ്നാന്‍ എന്ന യുവാവിനെതിരെ ചുമത്തിയത് പോക്സോ വകുപ്പിലെ സെക്ഷന്‍ 7 , 8 വകുപ്പുകളും ഐപിസി 354 എയുമാണ്.

ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും ഇയാളെ സ്റ്റേഷനിലേക്ക് വളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം പറഞ്ഞുവിട്ടത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് തെളിവില്ലായിരുന്നു എന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം.

പോക്സോ വകുപ്പ പ്രകാരമാണ് ഇപ്പോൾ കേസ് എ ടുത്തിരിക്കുന്നതെന്നും സംഭവത്തിൽ ഇയാള്‍ക്ക് ബന്ധമുണ്ടോ ഇല്ലയോ എന്ന് കൂടുതൽ പരിശോധിച്ച ശേഷമേ പറയാൻ പറ്റൂ എന്നും കോഴിക്കോട് റൂറൽ എസ് പി.ആർ കറുപ്പുസ്വാമി പറഞ്ഞു.

The incident where the student was made a drug mafia carrier; The district police chief said that the accused was released because there was no evidence

Next TV

Related Stories
#accident |വാഹാനാപകടത്തില്‍ ഒരു മരണം; പരിക്കേറ്റവരെ സഹായിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും സംഘവും

Apr 26, 2024 05:49 PM

#accident |വാഹാനാപകടത്തില്‍ ഒരു മരണം; പരിക്കേറ്റവരെ സഹായിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും സംഘവും

ഉടൻ തന്നെ പരുക്കേറ്റവരെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു....

Read More >>
#deadbody | മാക്കൂട്ടം ചുരത്തിൽ ട്രോളി ബാ​ഗിൽ മൃതദേഹം; എട്ട് മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം

Apr 26, 2024 05:23 PM

#deadbody | മാക്കൂട്ടം ചുരത്തിൽ ട്രോളി ബാ​ഗിൽ മൃതദേഹം; എട്ട് മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം

വസ്ത്രം ഉപയോഗിച്ച് തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തലയോട്ടി ശാസ്ത്രീയ പരിശോധനക്ക്...

Read More >>
#death | വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Apr 26, 2024 05:06 PM

#death | വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂൾ പരിസരത്താണ്...

Read More >>
#muslimleague |പല ബൂത്തുകളിലും വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്

Apr 26, 2024 04:56 PM

#muslimleague |പല ബൂത്തുകളിലും വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്

പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങി എന്നും അദ്ദേഹം...

Read More >>
#openvote | ഓപ്പൺ വോട്ട്; 'ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം'; പ്രിസൈഡിം​ഗ് ഓഫീസർമാരോട് കോഴിക്കോട് കളക്ടർ

Apr 26, 2024 04:50 PM

#openvote | ഓപ്പൺ വോട്ട്; 'ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം'; പ്രിസൈഡിം​ഗ് ഓഫീസർമാരോട് കോഴിക്കോട് കളക്ടർ

അന്ധത മൂലമോ മറ്റെന്തെങ്കിലും അവശതയോ കാരണം വോട്ടര്‍ക്ക് സ്വന്തമായി ഇവിഎമ്മില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലങ്കില്‍ മാത്രമേ ഓപ്പണ്‍ വോട്ട്...

Read More >>
#fakevote  |ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

Apr 26, 2024 04:25 PM

#fakevote |ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

77ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80ആം നമ്പർ ബൂത്തിൽ എത്തിയപ്പോഴാണ്...

Read More >>
Top Stories