വിവാഹ വേദിയിൽ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു

വിവാഹ വേദിയിൽ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു
Dec 4, 2022 05:04 PM | By Vyshnavy Rajan

ലഖ്നൗ : വിവാഹ വേദിയിൽ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു. പരസ്പരം ഹാരം കൈമാറുന്നതിനിടെയാണ് വധു പെട്ടെന്ന് കുഴഞ്ഞുവീണത്. യുപിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ശനിയാഴ്ച സോഷ്യൽ മീഡിയ വഴി സംഭവം അറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. ലഖ്നൗവിലെ ഉൾപ്രദേശമായ മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലായിരുന്നു വിവാഹം നടന്നത്.

മലിഹാബാദ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്എച്ച്ഒ സുഭാഷ് ചന്ദ്ര സരോജ് പറഞ്ഞതായി വാര്‍ത്താ ഏജൻസിയെ ഉദ്ധരിച്ച് ഡിഎൻഎ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യൽ മീഡിയ വഴിയാണ് ഞങ്ങൾ സംഭവം അറിഞ്ഞത്.

പിന്നീട് അന്വേഷണത്തിനായി ഒരു സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാദ്വാന ഗ്രാമത്തിലെ രാജ്പാൽ എന്നയാളുടെ മകളാണ് മരിച്ച ശിവാംഗി. വിവാഹ വേദിയിലേക്ക് നടന്നുവന്ന ശിവാംഗി വരനായ വിവേകിന് മാലചാര്‍ത്തി.

എന്നാൽ പിന്നാലെ ശിവാഗി കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം പരിഭ്രാന്തരായ അതിഥികൾ വൈകാതെ യുവതിയ കമ്യൂണിറ്റി ഹെൽ സെന്ററിലെത്തിച്ചു. ഇവിടെ നിന്ന് ട്രോമ സെന്ററിലേക്ക് മാറ്റാൻ നിര്‍ദേശിച്ചെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

20-year-old bride collapses and dies at wedding venue

Next TV

Related Stories
#YuvrajSingh | ലോക്സഭാ തിരഞ്ഞെടുപ്പിൽ യുവരാജ് സിംഗ് ബിജെപി സ്ഥാനാർത്ഥി? ഉടൻ പ്രഖ്യാപനമുണ്ടായേക്കും

Feb 21, 2024 05:08 PM

#YuvrajSingh | ലോക്സഭാ തിരഞ്ഞെടുപ്പിൽ യുവരാജ് സിംഗ് ബിജെപി സ്ഥാനാർത്ഥി? ഉടൻ പ്രഖ്യാപനമുണ്ടായേക്കും

അടുത്തിടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി യുവരാജ്...

Read More >>
#foodpoison | അമ്പലത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

Feb 21, 2024 05:03 PM

#foodpoison | അമ്പലത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

എല്ലാ രോഗികളുടെയും നില തൃപ്തികരമാണ്, പലരെയും ഇതിനോടകം ഡിസ്ചാർജ് ചെയ്തു. ഏതു അത്യാവശ്യ ഘട്ടത്തിലും ആവശ്യമായ മെഡിക്കൽ സഹായവും ഡോക്ടർമാരുടെ...

Read More >>
 #HighCourt  |സിംഹത്തിന് സീത എന്നു പേരിട്ടാല്‍ എന്താണ് ബുദ്ധിമുട്ട്: വിഎച്ച്പിയോടു കല്‍ക്കട്ട ഹൈക്കോടതി

Feb 21, 2024 04:10 PM

#HighCourt |സിംഹത്തിന് സീത എന്നു പേരിട്ടാല്‍ എന്താണ് ബുദ്ധിമുട്ട്: വിഎച്ച്പിയോടു കല്‍ക്കട്ട ഹൈക്കോടതി

ഹിന്ദു മതത്തില്‍ മൃഗങ്ങളും ദൈവങ്ങള്‍ അല്ലേയെന്നും ജല്‍പായ്ഗുഡിയിലെ കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്കീറ്റ് ബെഞ്ച് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ...

Read More >>
#Elections |ലോക്സഭാ തെരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാര്‍ത്ഥിയായി ക്രിക്കറ്റ് താരം യുവരാജ് സിംഗ് മത്സരിച്ചേക്കും

Feb 21, 2024 03:32 PM

#Elections |ലോക്സഭാ തെരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാര്‍ത്ഥിയായി ക്രിക്കറ്റ് താരം യുവരാജ് സിംഗ് മത്സരിച്ചേക്കും

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിംഗാണ് 2007ലെ ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന ലോകകപ്പിലും...

Read More >>
 #Accident | ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം ; ഒമ്പത് പേർക്ക് ദാരുണാന്ത്യം

Feb 21, 2024 02:37 PM

#Accident | ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം ; ഒമ്പത് പേർക്ക് ദാരുണാന്ത്യം

ലഖിസരായ്-സിക്കന്ദ്ര മെയിൻ റോഡിലുള്ള ബിഹാരൗറ ഗ്രാമത്തിലാണ്...

Read More >>
Top Stories