#BennyBehanan | കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തിനിടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബഹന്നാന്‍

#BennyBehanan | കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തിനിടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബഹന്നാന്‍
Jul 26, 2024 08:09 PM | By VIPIN P V

ദില്ലി: (truevisionnews.com) സംസ്ഥാന കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തിനിടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബഹന്നാന്‍ എംപി.

ലോക്‌സഭയില്‍ ബെന്നി ബെഹന്നാന്‍ ബില്‍ അവതരിപ്പിക്കുന്നതിനായി അനുമതി തേടി.

ഓട്ടിസം ബാധിതരുടെ സംരക്ഷണത്തിനായി മറ്റൊരു സ്വകാര്യ ബില്ലിന് കൂടി ബെന്നി ബഹന്നാന്‍ ഇന്ന് അവതരണാനുമതി തേടിയിട്ടുണ്ട്.

യുക്തി ചിന്തയെ പ്രോത്സാഹിപ്പിക്കാനും അന്ധവിശ്വാസത്തിനെതിരെയുമാണ് ബെന്നി ബെഹന്നാന്‍ മുന്നോട്ടുവയ്ക്കുന്ന ബില്‍.

സമൂഹത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരായി യുക്തി ചിന്ത, വിമര്‍ശനാത്മക ചിന്ത, തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമെടുക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ബില്‍.

യുക്തി, ഭൗതികവ്യവഹാരം എന്നിവയിലൂന്നിയ ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനായും ബില്‍ ലക്ഷ്യമിടുന്നു. രണ്ട് ബില്ലുകള്‍ക്കും അവതരണാനുമതി ലഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചകളില്‍ ലോട്ട് അനുസരിച്ചായിരിക്കും ബില്ലുകള്‍ അവതരിപ്പിക്കുക.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രമെന്ന് പറയുന്ന വസ്തുക്കള്‍ കണ്ടെത്തിയ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ബില്ലിനായി നീക്കം നടക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.

അന്ധവിശ്വാസം വളര്‍ത്തുന്ന തരത്തിലുള്ള വിഡിയോ പുറത്തുവന്നതിന് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

#BennyBehanan #privatebill #superstitions #controversy #Congress

Next TV

Related Stories
#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Sep 7, 2024 09:47 PM

#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വാഹനം താരികെരെ ടൗണിൽ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത്...

Read More >>
#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

Sep 7, 2024 09:37 PM

#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

വിഷയത്തിൽ, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാൻ വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തുകയും...

Read More >>
#buildingcollapse  | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

Sep 7, 2024 08:15 PM

#buildingcollapse | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന്...

Read More >>
#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Sep 7, 2024 07:42 PM

#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

പൂജയുടെ സെലക്ഷന്‍ യു.പി.എസ്.സി. റദ്ദാക്കി ഒരുമാസത്തിനു ശേഷമാണ്...

Read More >>
#death | ചികിത്സിക്കാൻ ഡോക്ടർമാരില്ല; ആർജി കർ ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം

Sep 7, 2024 03:38 PM

#death | ചികിത്സിക്കാൻ ഡോക്ടർമാരില്ല; ആർജി കർ ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം

അതേസമയം ബിക്രമിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ആശുപത്രി അധികൃതർ...

Read More >>
#BrijBhushan | ഒളിമ്പിക് മെഡൽ ലഭിക്കാത്തത് ‘ദൈവം നൽകിയ ശിക്ഷ’; വിനേഷ് ഫോഗട്ടിനെ വിമർശിച്ച് ബ്രിജ് ഭൂഷൺ

Sep 7, 2024 03:25 PM

#BrijBhushan | ഒളിമ്പിക് മെഡൽ ലഭിക്കാത്തത് ‘ദൈവം നൽകിയ ശിക്ഷ’; വിനേഷ് ഫോഗട്ടിനെ വിമർശിച്ച് ബ്രിജ് ഭൂഷൺ

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതിയുമായി...

Read More >>
Top Stories