ഫുട്ബോള്‍ ഇതിഹാസം പെലെ ഗുരുതരാവസ്ഥയില്‍ തുടരുന്നു

ഫുട്ബോള്‍ ഇതിഹാസം പെലെ ഗുരുതരാവസ്ഥയില്‍ തുടരുന്നു
Dec 3, 2022 09:46 PM | By Vyshnavy Rajan

ഫുട്ബോള്‍ ഇതിഹാസം പെലെ ഗുരുതരാവസ്ഥയില്‍ തുടരുന്നു. അര്‍ബുദ ചികില്‍സയിലുള്ള ബ്രസീലിയന്‍ ഇതിഹാസത്തെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി എന്നാണ് ഗോള്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട്.

എക്കാലത്തെയും മികച്ച ഫുട്ബോളറായി വിശേഷിപ്പിക്കപ്പെടുന്ന 82 വയസുകാരനായ പെലെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കുന്നില്ല എന്ന് ബ്രസീലിയന്‍ മാധ്യമമായ ഫോള്‍ഹയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്.

പാലിയേറ്റീവ് കെയറിനൊപ്പം വേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾക്ക് മാത്രമാണ് പെലെയ്ക്ക് ഇപ്പോള്‍ ചികിത്സ നല്‍കിവരുന്നതെന്ന് ഫോൾഹയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയില്‍ നിന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിട്ടില്ല. പെലെയുടെ മാനേജരും ഇതിഹാസ താരത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല.

ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്‍റെ കാമറൂണിനെതിരായ മത്സരത്തില്‍ പെലെയ്ക്ക് ആശംസകളുമായി ബ്രസീലിയന്‍ ആരാധകര്‍ ബാനര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അര്‍ബുദത്തിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. വന്‍കുടലിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന 82കാരനായ പെലെ ദീര്‍ഘനാളായി ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ഏറെനാള്‍ ആശുപത്രിയില്‍ തുടര്‍ന്നിരുന്നു.

അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. തനിയെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന പെലെക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പരിശോധനകള്‍ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ പെലെ കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്.

Football legend Pele remains in critical condition

Next TV

Related Stories
#ViratKohli | രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് അനുഷ്‌കയും വിരാട് കോലിയും

Feb 20, 2024 09:54 PM

#ViratKohli | രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് അനുഷ്‌കയും വിരാട് കോലിയും

വിരാടിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത മാനിച്ചാണ് ഡിവില്ലിയേഴ്സ് അന്ന് വാര്‍ത്ത തിരുത്തിയത് എന്നാണ്...

Read More >>
#DelhiFootballLeague | തുടരെത്തുടരെ സെൽഫ് ഗോളുകള്‍; ഇന്ത്യന്‍ ഫുട്ബോളിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം

Feb 20, 2024 08:13 PM

#DelhiFootballLeague | തുടരെത്തുടരെ സെൽഫ് ഗോളുകള്‍; ഇന്ത്യന്‍ ഫുട്ബോളിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം

'ദൃശ്യങ്ങള്‍ പ്രഥമദൃഷ്ട്യാ വളരെ ആശങ്കയുണ്ടാക്കുന്നതാണ്. മത്സരങ്ങളില്‍ നിന്ന് ഒത്തുകളിയും അഴിമതിയും ഒഴിവാക്കുന്നതിനായി തീവ്രമായ...

Read More >>
#Sarfarazkhan | സര്‍ഫറാസിന്‍റെ പിതാവിന് ഥാര്‍ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

Feb 20, 2024 05:12 PM

#Sarfarazkhan | സര്‍ഫറാസിന്‍റെ പിതാവിന് ഥാര്‍ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ശേഷവും ദേശീയ ടീമിലേക്ക് വിളി വരാത്തതില്‍ താന്‍ നിരാശനായിരുന്നുവെന്ന് നൗഷാദ് ഖാന്‍...

Read More >>
#IPL2024 | ഐപിഎല്‍ 2024 തിയതി പുറത്ത്; വേദി ഇന്ത്യ തന്നെ, ഉദ്ഘാടന മത്സരം വമ്പന്‍മാര്‍ തമ്മില്‍

Feb 20, 2024 03:55 PM

#IPL2024 | ഐപിഎല്‍ 2024 തിയതി പുറത്ത്; വേദി ഇന്ത്യ തന്നെ, ഉദ്ഘാടന മത്സരം വമ്പന്‍മാര്‍ തമ്മില്‍

ലീഗില്‍ സിഎസ്‌കെയുടെ അഞ്ചാം കിരീടം കൂടിയാണിത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 214...

Read More >>
#KeralaBlasters | കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; പരിക്കേറ്റ സൂപ്പർ താരം ദീർഘനാളത്തേക്ക് പുറത്ത്

Feb 20, 2024 02:06 PM

#KeralaBlasters | കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; പരിക്കേറ്റ സൂപ്പർ താരം ദീർഘനാളത്തേക്ക് പുറത്ത്

ലാറ ശർമ്മയാണ് ടീമിലെ മറ്റൊരു പ്രധാന ഗോൾകീപ്പർ. സീസണിന്റെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിന് പരിക്ക് വില്ലനായി മാറിയിരുന്നു. നേരത്തെ ക്യാപ്റ്റൻ...

Read More >>
#SAvsNZ | 92 വര്‍ഷത്തെ കാത്തിരിപ്പ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കിവീസിന് ചരിത്ര പരമ്പര; വില്യംസണ് സെഞ്ചുറി

Feb 16, 2024 12:08 PM

#SAvsNZ | 92 വര്‍ഷത്തെ കാത്തിരിപ്പ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കിവീസിന് ചരിത്ര പരമ്പര; വില്യംസണ് സെഞ്ചുറി

പിന്നാലെ രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 235ന് പുറത്തായി. ഇത്തവണ റൂര്‍ക്കെ അഞ്ച് വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍...

Read More >>
Top Stories