#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും
Jul 24, 2024 08:47 AM | By VIPIN P V

(truevisionnews.com) പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും.

ആദ്യ വിസിൽ ഫുട്‌ബോളിലാണ്. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന്‌ മൊറോക്കോയെ നേരിടും. സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ മത്സരം.

യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌നിന്‌ ഉസ്‌ബെകിസ്ഥാനാണ്‌ എതിരാളി. നിലവിലെ വെള്ളി മെഡൽ ജേതാക്കളാണ്‌ സ്‌പെയ്‌ൻ. ആതിഥേയരായ ഫ്രാൻസ്‌ ആദ്യകളിയിൽ അമേരിക്കയുമായി ഏറ്റുമുട്ടും.

ഫ്രാൻസിലെ ഏഴ്‌ വേദികളിലാണ്‌ പുരുഷ–-വനിതാ മത്സരങ്ങൾ. പുരുഷ വിഭാഗത്തിൽ 16 ടീമുകളാണ്‌.

അണ്ടർ 23 കളിക്കാരാണ്‌ അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ ഉൾപ്പെടുത്താം.

അതേസമയം നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിന്‌ യോഗ്യത നേടാനായില്ല. നാലുവീതം ഗ്രൂപ്പുകളിലായാണ്‌ മത്സരം. ആദ്യ രണ്ട്‌ സ്ഥാനക്കാർ ക്വാർട്ടറിലേക്ക്‌ കടക്കും. ഓഗസ്റ്റ് ഒൻപതിനാണ് ഫൈനൽ.

#ParisOlympic #games #start #today #Argentina #Spain #field

Next TV

Related Stories
പൊട്ടിത്തെറിച്ചത് വിനയായി; വനിതാ അംപയറോട് കയര്‍ത്ത ആര്‍ അശ്വിന് കനത്ത പിഴ

Jun 10, 2025 02:26 PM

പൊട്ടിത്തെറിച്ചത് വിനയായി; വനിതാ അംപയറോട് കയര്‍ത്ത ആര്‍ അശ്വിന് കനത്ത പിഴ

വനിതാ അംപയറോട് കയര്‍ത്ത ആര്‍ അശ്വിന് കനത്ത...

Read More >>
ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

Jun 8, 2025 05:43 PM

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ്...

Read More >>
മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

Jun 6, 2025 09:48 PM

മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു....

Read More >>
വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

Jun 6, 2025 12:05 PM

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം...

Read More >>
കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

Jun 4, 2025 09:11 PM

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന്...

Read More >>
Top Stories










Entertainment News