പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്; മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്;  മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ
Nov 22, 2022 09:39 AM | By Vyshnavy Rajan

എറണാകുളം : തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ. സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.

അധ്യാപകൻ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി. കിരൺ നേരത്തെ അറസ്റ്റിലായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.

സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസെടുത്തതും. കഴി‍‍ഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് കുട്ടി പോയത്.

രാത്രി തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമമുണ്ടായത്. ലൈംഗികച്ചുവയോട് കൂടി സംസാരിച്ച അധ്യാപകൻ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞെങ്കിലും മൂടി വക്കുകയായിരുന്നു.

സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസായതും. വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ശക്തമായതോടെ നാട് വിട്ട അധ്യാപകനെ നാഗർകോവിലിലെ ബന്ധുവീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. അധ്യാപകൻ കിരൺ മുൻപും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കി.

A case where a teacher molested a plus one student; Three more people were arrested

Next TV

Related Stories
#DEADBODY |  ചുരത്തിലെ വനത്തിനുള്ളില്‍ ട്രോളി ബാഗില്‍ കണ്ടെത്തിയ മൃതദേഹം ആരുടേത്...? അന്വേഷണം ഊർജിതമാക്കി പൊലീസ്

Sep 26, 2023 08:05 AM

#DEADBODY | ചുരത്തിലെ വനത്തിനുള്ളില്‍ ട്രോളി ബാഗില്‍ കണ്ടെത്തിയ മൃതദേഹം ആരുടേത്...? അന്വേഷണം ഊർജിതമാക്കി പൊലീസ്

എന്നാല്‍ യുവതിയെ കണ്ടെത്തിയതോടെ ചുരത്തില്‍ നിന്ന് കണ്ടെത്തിയ ജഡം ആരുടേതെന്ന ചോദ്യമാണ് ഇതോടെ...

Read More >>
#CRIME | എറണാകുളത്ത് അയൽവാസിയെ വീട്ടിൽ കയറികുത്തി കൊന്നു; പ്രതി കസ്റ്റഡിയിൽ

Sep 26, 2023 07:41 AM

#CRIME | എറണാകുളത്ത് അയൽവാസിയെ വീട്ടിൽ കയറികുത്തി കൊന്നു; പ്രതി കസ്റ്റഡിയിൽ

വൈകുന്നേരം ഏഴരയോടെ സോണിയുടെ വീട്ടിലെത്തിയ മഹേഷ് സോണിയെ കുത്തി...

Read More >>
#murder | കാറി‌ൻെറ ഹെഡ് ലൈറ്റ് കണ്ണിലടിച്ചു, ഡിം ചെയ്യാന്‍ പറഞ്ഞതിനെച്ചൊല്ലി തർക്കം, ജവാൻെറ അടിയേറ്റ 54കാര‌‌‍ൻ മരിച്ചു

Sep 25, 2023 09:53 AM

#murder | കാറി‌ൻെറ ഹെഡ് ലൈറ്റ് കണ്ണിലടിച്ചു, ഡിം ചെയ്യാന്‍ പറഞ്ഞതിനെച്ചൊല്ലി തർക്കം, ജവാൻെറ അടിയേറ്റ 54കാര‌‌‍ൻ മരിച്ചു

കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഹെഡ്ലൈറ്റിന്‍റെ ശക്തമായ വെളിച്ചം സമീപത്തുകൂടെ നടന്നുവരുകയായിരുന്ന മുരളീധര്‍ റാമോജിയുടെ...

Read More >>
#gangrape | കൂട്ടബലാൽസംഗം, മണിക്കൂറുകൾക്കകം യുവതിയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവം; നിർണായകമായത് മരണമൊഴി വീഡിയോ

Sep 24, 2023 11:46 PM

#gangrape | കൂട്ടബലാൽസംഗം, മണിക്കൂറുകൾക്കകം യുവതിയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവം; നിർണായകമായത് മരണമൊഴി വീഡിയോ

മരിക്കുന്നതിന് മുൻപായി ഇവർ പ്രതികളുടെ പേരുവിവരങ്ങൾ സൂചിപ്പിക്കുന്ന ഒരു വീഡിയോ റെക്കോർഡ്...

Read More >>
#attack | മദ്യസൽക്കാരത്തിനിടെ സംഘർഷം; മർദ്ദനമേറ്റ യുവാവിന്റെ മൃതദേഹം റോഡിൽ

Sep 24, 2023 10:32 PM

#attack | മദ്യസൽക്കാരത്തിനിടെ സംഘർഷം; മർദ്ദനമേറ്റ യുവാവിന്റെ മൃതദേഹം റോഡിൽ

ധനേഷും സുഹൃത്തുക്കളുമായ നാല് പേരും ചേർന്ന് ധനേഷിന്റെ വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളിലൊരാളുമായി...

Read More >>
#brutallybeaten| പട്‌നയിൽ ദലിത് യുവതിയെ നഗ്നയാക്കി ക്രൂരമർദ്ദനം; മുഖത്ത് മൂത്രമൊഴിച്ചു

Sep 24, 2023 10:23 PM

#brutallybeaten| പട്‌നയിൽ ദലിത് യുവതിയെ നഗ്നയാക്കി ക്രൂരമർദ്ദനം; മുഖത്ത് മൂത്രമൊഴിച്ചു

ആൾക്കൂട്ടത്തിനു മുന്നിൽ നഗ്നയാക്കി നടത്തിക്കുമെന്നും...

Read More >>
Top Stories