കൊച്ചി : അൻപതാം പിറന്നാൾ വ്യത്യസ്തമാക്കി ആഘോഷിക്കുകയാണ് നാഷണൽ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സിൽ (NCDC) മാസ്റ്റർ ട്രെയിനറും, ഗ്ലോബൽ ഗുഡ് വിൽ അംബാസിഡറുമായ ബാബ അലക്‌സാണ്ടർ.

50,000 പേർക്ക് സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലന പരിപാടിയാണ് അൻപതാം പിറന്നാൾ ആഘോഷത്തിലെ പ്രധാന ആകർഷണം. സൂം മാധ്യമത്തിലൂടെ ഓൺലൈനായും, ഒപ്പം ഓഫ് ലൈനായും ഒരു വർഷത്തിനുള്ളിൽ 50,000 പേർക്ക് സൗജന്യ പരിശീലനം നൽകാൻ ലക്ഷ്യമിടുന്നതായി ബാബ അലക്‌സാണ്ടർ പറഞ്ഞു.
അതോടൊപ്പം 50 സ്ഥാപനങ്ങളിലും നേരിട്ടെത്തി ക്ലാസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം കണ്ടെത്തി സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് ബാബാ അലക്സാണ്ടർ.
വ്യാകരണം പഠിക്കാതെ, കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്ന ബാബ ഈസി ഇംഗ്ലീഷ് എന്ന ട്രെയിനിംഗ് പ്രോഗ്രാം ആവിഷ്കരിച്ച വ്യക്തിയാണ് ബാബ അലക്‌സാണ്ടർ.
ഒക്ടോബർ 24 നാണ് അദ്ദേഹത്തിന്റെ അൻപതാം പിറന്നാൾ. ഈ സൗജന്യ ട്രെയിനിംഗ് പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്നവർ 08129821777 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. ചേരുന്നതിന് പ്രായപരിധിയോ, വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല.
Baba Alexander Makes 50th Birthday Different: Free Spoken English Training for 50,000 People