കോടിയേരി ഇനി ഓർമ്മ; അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി

കോടിയേരി ഇനി ഓർമ്മ; അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി
Oct 3, 2022 04:48 PM | By Vyshnavy Rajan

കണ്ണൂർ : കോടിയേരി ഇനി ഓർമ്മ.... അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകുന്നത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കോടിയേരിയുടെ സംസ്കാരത്തിന് ശേഷം വളരെ വികാരഭരിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചില കാര്യങ്ങൾ ആരുടെയും നിയന്ത്രണത്തിലല്ല. കോടിയേരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തി. താങ്ങാനാകാത്ത കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

പെട്ടന്ന് പരിഹരിക്കാനാവാത്ത വിയോഗമാണുണ്ടായത്. കൂട്ടായ പ്രവർത്തനത്തിലൂടെ വിടവ് പരിഹരിക്കാൻ ശ്രമിക്കും. വലിയ നഷ്ടത്തിൽ ദു:ഖത്തിൽ ഒപ്പം ചേർന്നവർക്ക് നന്ദി. കോടിയേരിയെ ചികിത്സിച്ച ഡോക്ടർമാർക്ക് കൃതജ്ഞത അറിയിക്കുന്നതായും മാധ്യമങ്ങൾ നല്ല നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാൽ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാൻ നേരത്തെ പറഞ്ഞതുപോലെ....... അവസാനിപ്പിക്കുന്നു,'- മുഖ്യമന്ത്രി പ്രസംഗം നിർത്തി. പിന്നീട് ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകളിൽ വിതുമ്പിക്കരഞ്ഞു.


മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തോളിലേറ്റിയത് മുഖ്യമന്ത്രി പിണറായിയും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ്. മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിലാണ് ഇരുവരും മുന്നിൽ നിന്ന് മൃതദേഹം തോളിലേറ്റിയത്.

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം ആരംഭിച്ച വിലാപയാത്രയിൽ മുഖ്യമന്ത്രി അടക്കം കാൽനടയായി അനു​ഗമിച്ചിരുന്നു. കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാൻ കണ്ണൂരിലെ വീട്ടിലേക്കും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു.


മൂന്നേകാൽ വരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‍മാരകത്തിൽ മ‍ൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. മൃതദേഹം ഞായറാഴ്ചയാണ് എയർ ആംബുലൻസിൽ ചെന്നൈയിൽ നിന്ന് കണ്ണൂരിലെത്തിച്ചത്. തുടർന്ന് വിലാപയാത്രയായി തലശേരിയിലെത്തിച്ചിരുന്നു.

ജനങ്ങൾക്കും പാർട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്താകും. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മുൻമുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.

Kodiyeri is no longer a memory; The Chief Minister was emotional in his memorial speech

Next TV

Related Stories
#death | വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 04:07 PM

#death | വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

വോട്ട് ചെയ്യാനെത്തിയ ശബരി പെടുന്നനെ...

Read More >>
#Complaint |കഴിഞ്ഞ 40 വർഷം വോട്ട് ചെയ്തു, ഇത്തവണ വോട്ടില്ല; തിരികെ മടങ്ങി വോട്ടർ

Apr 26, 2024 03:37 PM

#Complaint |കഴിഞ്ഞ 40 വർഷം വോട്ട് ചെയ്തു, ഇത്തവണ വോട്ടില്ല; തിരികെ മടങ്ങി വോട്ടർ

വോട്ടർപട്ടികയിൽ പേരില്ലാത്തതാണ് കാരണം. കഴിഞ്ഞ 40 വർഷമായി വോട്ട് ചെയ്യുന്ന വോട്ടറാണ്....

Read More >>
#hospitalized |ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

Apr 26, 2024 03:25 PM

#hospitalized |ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

സജീവിനെ ആശുപത്രിയിലേക്ക് മാറ്റി പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന്...

Read More >>
#accident | വോട്ടു ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു

Apr 26, 2024 03:17 PM

#accident | വോട്ടു ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ...

Read More >>
 #KKRama |വടകരയില്‍ പോളിങ് മന്ദഗതിയില്‍; മണിക്കൂറുകള്‍ നീണ്ട ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

Apr 26, 2024 03:02 PM

#KKRama |വടകരയില്‍ പോളിങ് മന്ദഗതിയില്‍; മണിക്കൂറുകള്‍ നീണ്ട ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും വോട്ടിങ് മെഷീനില്‍ നിന്ന് ബീപ് ശബ്ദം വരാന്‍ സമയമെടുക്കുന്നതുമാണ് പോളിങ് മന്ദഗതിയിലാകാന്‍ കാരണമെന്നാണ്...

Read More >>
Top Stories