സുഹൃത്തുക്കൾ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച 10 വയസ്സുകാരൻ മരിച്ചു; പ്രതികൾ പ്രായപൂര്‍ത്തിയാകാത്തവര്‍

സുഹൃത്തുക്കൾ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച 10 വയസ്സുകാരൻ മരിച്ചു; പ്രതികൾ  പ്രായപൂര്‍ത്തിയാകാത്തവര്‍
Oct 1, 2022 03:22 PM | By Vyshnavy Rajan

ന്യൂഡൽഹി : ബന്ധു അടക്കം മൂന്ന് സുഹൃത്തുക്കൾ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത പത്തുവയസ്സുകാരൻ മരിച്ചു. ഒരു മാസം മുമ്പാണ് അതിക്രൂരമായ സംഭവം നടന്നത്.

തുടര്‍ന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടി ഇതുവരെ എൽഎൻജെപി ആശുപത്രിയിൽ ഐസിയുവിലായിരുന്നു. അതിക്രമത്തിൽ പങ്കാളികളായ മൂന്ന് പേരും 10 നും 12 നും ഇടയിൽ പ്രായമുള്ളവരാണ്. ദില്ലിയിലെ സീലാംപൂര്‍ മേഖലയിലാണ് ഇവരെല്ലാവരും താമസിക്കുന്നത്.

നിര്‍ഭയ സംഭവത്തിന് സമാനമായ രീതിയിൽ ക്രൂരമായ പീഡനമാണ് കുട്ടി നേരിട്ടതെന്നും മുറിവുകൾ ഗുരുതരമായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്ത് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികാതിക്രമം നടന്ന് മുറിവേറ്റ നിലയിൽ പ്രവേശിപ്പിച്ചതായി എൽഎൻജെപി ആശുപത്രി അധികൃതരാണ് സീലാംപൂര്‍ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. പൊലീസ് സംഘം ആശുപത്രിയിൽ എത്തുകയും കുട്ടിയുടെ രക്ഷിതാക്കളെ കാണുകയും ചെയ്തു.

എന്നാൽ മൊഴി നൽകാൻ അവര്‍ വിസമ്മതിച്ചു. ദില്ലി വനിതാ കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് പൊലീസിന് നോട്ടീസ് നൽകുകയും ശക്തമായ അന്വേഷണം നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തു. സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയും ലൈംഗികമായി പീഡിപ്പിച്ചും തന്റെ 10 വയസ്സുള്ള മകനെ ക്രൂരമായി ആക്രമിച്ചതായി ഒരു സ്ത്രീ പരാതി നൽകിയെന്നാണ് സംഭവത്തിൽ വനിതാ കമ്മീൃഷൻ പ്രതികരിച്ചത്.

കുട്ടിയുടെ നില ഗുരുതരമായതോടെ നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചത്. സെപ്തംബര്‍ 24 വരെ മൊഴി നൽകാൻ വിസമ്മതിച്ച കുടുംബം പൊലീസ് ഒരുക്കിയ കൗൺസിലിംഗിന് ശേഷം സംഭവം തുറന്നുപറയാൻ തയ്യാറായി.

തന്റെ മകനെ കുടുംബം വാങ്ങിയ കടം തിരിച്ച് നൽകാത്തതിന്റെ പേരിൽ മൂന്ന് സുഹൃത്തുക്കൾ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആക്രമിച്ചുവെന്നും അമ്മ മൊഴി നൽകി, അമ്മയുടെ മൊഴി പ്രകാരം പൊലീസ് കേസെടുത്തു.

മറ്റ് വകുപ്പുകൾ ചേര്‍ത്ത് പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കമ്പികൊണ്ടും ഇഷ്ടിക കൊണ്ടും മകനെ ആക്രമിച്ചെന്നും അമ്മ മൊഴിയിൽ പറഞ്ഞു. ബന്ധു അടക്കമുള്ള രണ്ട് പേര്‍ മകനെ ബലാത്സംഗം ചെയ്തു. പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കി. ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ നടത്തുകയാണ്.

10-year-old boy sexually assaulted by friends dies; The accused are minors

Next TV

Related Stories
#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

Apr 27, 2024 10:43 AM

#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

ജയിലിലായിരിക്കെ സഹാനിയുമായി വേർപിരിഞ്ഞ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം ചെയ്യുകയും ഇവർക്ക് ഒരു കുഞ്ഞുണ്ടാവുകയും...

Read More >>
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
Top Stories