ശമ്പള പരിഷ്‌കരണ ചര്‍ച്ച പരാജയം; കെഎസ്ആര്‍ടിസി നവംബര്‍ 5ന് പണിമുടക്കും

ശമ്പള പരിഷ്‌കരണ ചര്‍ച്ച പരാജയം; കെഎസ്ആര്‍ടിസി നവംബര്‍ 5ന് പണിമുടക്കും
Oct 25, 2021 05:45 PM | By Vyshnavy Rajan

തിരുവനന്തപുരം : കെഎസ്ആര്‍ടിസി യൂണിയനുകളുമായി സിഎംഡി നടത്തിയ ചര്‍ച്ച പരാജയം. ശമ്പള പരിഷ്‌കരണത്തില്‍ തീരുമാനമാകാതായതോടെ പ്രഖ്യാപിച്ച പണിമുടക്കിന് മാറ്റമില്ലെന്ന് യൂണിയനുകള്‍ അറിയിച്ചു. നവംബര്‍ അഞ്ചിന് കെഎസ്ആര്‍ടിസി പണിമുടക്കും.

ശമ്പളപരിഷ്‌കരണം വൈകുന്നതില്‍ ജീവനക്കാരുടെ അതൃപ്തി ശക്തമാണ്. പരിഷ്‌കരണം ആവശ്യപ്പെട്ട് സംഘടന എംഡിക്ക് നോട്ടിസ് നല്‍കിയെങ്കിലും തീരുമാനമാകാത്തതിനാലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്കുമായി ബന്ധപ്പെട്ടാണ് ഇന്ന് പ്രതിനിധികളുടെ യോഗം കെഎസ്ആര്‍ടിസി മാനേജ്മന്റ് വിളിച്ചത്.

2011 ലാണ് ഇതിന് മുന്‍പ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം പരിഷ്‌ക്കരിച്ചത്. വകുപ്പില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇടതുസംഘടന കെഎസ്ആര്‍ടിഇഎയും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജ്മെന്റുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെയും തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇടതുസംഘടന പണിമുടക്കിലേക്ക് നീങ്ങുന്നത്.

Salary reform talks fail; KSRTC will go on strike on November 5

Next TV

Related Stories
#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

Apr 26, 2024 08:20 PM

#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

ബൂത്തിൽ എത്തിയ സ്ഥാനാർഥി പ്രിസൈഡിംഗ് ഓഫീസറുടെ അടുത്തെത്തി വിവരങ്ങൾ...

Read More >>
#snake |പോളിംഗ് ബൂത്തിൽ ആറടി നീളമുള്ള അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

Apr 26, 2024 08:17 PM

#snake |പോളിംഗ് ബൂത്തിൽ ആറടി നീളമുള്ള അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്....

Read More >>
#death |രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 08:12 PM

#death |രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

ഇവിടെ പോളിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ ആണ് തുടരുന്നത്....

Read More >>
#attack | കണ്ണൂരിൽ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

Apr 26, 2024 07:55 PM

#attack | കണ്ണൂരിൽ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

വോട്ടറോട് സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മർദ്ദനമുണ്ടായതെന്നും...

Read More >>
#kmuraleedharan |ദൈവത്തിനറിയാം കള്ളനാണയങ്ങളെ, പത്മജ എനിക്കുവേണ്ടി പ്രാര്‍ഥിക്കേണ്ട - കെ. മുരളീധരന്‍

Apr 26, 2024 07:31 PM

#kmuraleedharan |ദൈവത്തിനറിയാം കള്ളനാണയങ്ങളെ, പത്മജ എനിക്കുവേണ്ടി പ്രാര്‍ഥിക്കേണ്ട - കെ. മുരളീധരന്‍

ഇത്തവണ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അത് വലിയ ആത്മവിശ്വാസം പകരുന്നുണ്ടെന്നും മുരളീധരന്‍...

Read More >>
Top Stories