കണ്ണൂരില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നു; ജഡം വീടിന് മുന്നിൽ തള്ളി

കണ്ണൂരില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നു; ജഡം വീടിന് മുന്നിൽ തള്ളി
Oct 25, 2021 05:33 PM | By Vyshnavy Rajan

കണ്ണൂര്‍ : കണ്ണൂര്‍ മാത്തിലിൽ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് ജഡം സ്കൂൾ പ്രിൻസിപ്പലിന്റെ വീടിന് മുന്നിൽ തള്ളി. മാത്തിൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.വി. ചന്ദ്രന്റെ വീടിന് മുന്നിലാണ് പൂച്ചക്കുഞ്ഞുങ്ങളെ കൊന്ന് തള്ളിയത്. രണ്ട് പൂച്ചകളുടെ ജഡം വീടിന്റെ വാതിൽപ്പടിയിലും മറ്റ് രണ്ട് പൂച്ചകളുടെ ജഡം വീട്ടുമുറ്റത്തുമാണ് കണ്ടെത്തിയത്.

ഇതിൽ രണ്ട് പൂച്ചകളുടെ തല വെട്ടിമാറ്റിയ നിലയിലാണ്. തിങ്കളാഴ്ച രാവിലെ അഞ്ചേമുക്കാലോടെ ചന്ദ്രൻ ഉറക്കമുണർന്ന് വാതിൽ തുറന്നപ്പോഴാണ് വാതിൽപ്പടിയിൽ രണ്ട് പൂച്ചകളുടെ ജഡം കണ്ടത്. തുടർന്ന് വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോൾ മറ്റ് പൂച്ചകളെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.

സംഭവം കണ്ട് വലിയ ഞെട്ടലുണ്ടായെന്നും തന്റെ മക്കൾ നിലവിളിച്ചെന്നും ചന്ദ്രൻ പറഞ്ഞു. ചന്ദ്രനും സമീപവാസികളും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണോ പൂച്ചകളെ കൊന്ന് തള്ളിയതെന്നും സംശയമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെറ്ററിനറി ഡോക്ടർമാർ സ്ഥലത്തെത്തി പൂച്ചകളുടെ പോസ്റ്റ്മോർട്ടം നടത്തും.

Cats beheaded in Kannur; The body was dumped in front of the house

Next TV

Related Stories
#rajmohanunnithan  | എന്റെ അച്ഛൻ കെ കരുണാകരൻ അല്ല, മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും - രാജ്‌മോഹൻ ഉണ്ണിത്താൻ

Apr 27, 2024 09:31 AM

#rajmohanunnithan | എന്റെ അച്ഛൻ കെ കരുണാകരൻ അല്ല, മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും - രാജ്‌മോഹൻ ഉണ്ണിത്താൻ

പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ...

Read More >>
#rajmohanunnithan |പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തു - രാജ്മോഹൻ ഉണ്ണിത്താൻ

Apr 27, 2024 09:20 AM

#rajmohanunnithan |പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തു - രാജ്മോഹൻ ഉണ്ണിത്താൻ

ബൂത്ത്‌ പിടിത്തം നടന്നെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു....

Read More >>
#LokSabhaElection2024 |വോട്ടിങ് അര്‍ധരാത്രിയോളം: വോട്ടർമാർ ഒഴുകിയെത്തിയതോടെ പോളിങ് അവസാനിച്ചത് രാത്രി 11.47-ന്

Apr 27, 2024 09:12 AM

#LokSabhaElection2024 |വോട്ടിങ് അര്‍ധരാത്രിയോളം: വോട്ടർമാർ ഒഴുകിയെത്തിയതോടെ പോളിങ് അവസാനിച്ചത് രാത്രി 11.47-ന്

വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് വ്യാപകമായി വോട്ടെടുപ്പ് വൈകിയത്....

Read More >>
#theft |ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പൊലീസ്

Apr 27, 2024 08:52 AM

#theft |ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പൊലീസ്

സ്വര്‍ണ്ണവും പണവും കവര്‍ന്ന് രക്ഷപ്പെടുന്നവരെ പിടികൂടാനുള്ള പൊലീസ് ശ്രമം പക്ഷേ ഫലം കണ്ടിട്ടില്ല....

Read More >>
#LokSabhaElection2024 |പ്രചാരണത്തിലെ വാശി പോളിങ്ങിലും കാണിച്ച് കണ്ണൂ‍ർ; വോട്ട് ചെയ്തത് 76.86 ശതമാനം പേ‍ർ

Apr 27, 2024 08:36 AM

#LokSabhaElection2024 |പ്രചാരണത്തിലെ വാശി പോളിങ്ങിലും കാണിച്ച് കണ്ണൂ‍ർ; വോട്ട് ചെയ്തത് 76.86 ശതമാനം പേ‍ർ

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിങ് കണ്ണൂരിൽ രേഖപ്പെടുത്തിയെങ്കിലും 2019ലെ പോളിങ്ങിനേക്കാൾ അഞ്ച് ശതമാനം കുറവാണ്...

Read More >>
Top Stories