17 കാരിക്ക് നേരെ ലൈംഗിക അതിക്രമം; സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലുള്ള പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍

17 കാരിക്ക് നേരെ ലൈംഗിക അതിക്രമം; സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലുള്ള പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍
Sep 28, 2022 09:35 PM | By Vyshnavy Rajan

ഇരിങ്ങാലക്കുട : സ്വകാര്യ ബസില്‍ 17 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലുള്ള പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. പുല്ലൂര്‍ സ്വദേശി രതീഷ് മോന്‍ (40) അറസ്റ്റിലായത്.

തിങ്കളാഴ്ച രാവിലെ തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. മാപ്രാണം ജംഗ്ഷന്‍ പിന്നിപ്പോഴായിരുന്നു സീറ്റില്‍ ഇരിക്കുകയായിരുന്ന രതീഷ് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം തുടങ്ങിയത്.

ഇത് പ്രതിരോധിച്ച പെണ്‍കുട്ടി ബഹളം വച്ച്‌ ഇയാളുടെ മാസ്‌ക് വലിച്ചൂരി. തുടര്‍ന്ന് സഹയാത്രികരാണ് ഇയാളെ തടഞ്ഞുവച്ച്‌ പൊലീസിലേല്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ പൊലീസിലെ ഡ്രൈവറാണെന്നും ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ സി.ബി.ഐ എറണാകുളം യൂണിറ്റില്‍ ജോലി ചെയ്യുകയാണെന്നും വ്യക്തമായത്.

ഇരിങ്ങാലക്കുട സി.ഐ: അനീഷ് കരീം കേസ് രജിസ്റ്റര്‍ ചെയ്ത് തൃശൂര്‍ പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയില്‍ പ്രതിയെ ഹാജരാക്കി. പ്രതിഭാഗം ജാമ്യം നല്‍കണമെന്ന് വാദിച്ചെങ്കിലും പ്രോസിക്യൂഷന്‍ എതിര്‍ത്തു. തുടര്‍ന്ന് കോടതി പ്രതിയെ റിമാന്‍ഡില്‍ വിട്ടു.

17-year-old sexually assaulted; Police driver on deputation to CBI arrested

Next TV

Related Stories
ദില്ലി പാലത്ത് കൂട്ടക്കൊല,ഒരുകുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു

Nov 23, 2022 07:52 AM

ദില്ലി പാലത്ത് കൂട്ടക്കൊല,ഒരുകുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു

ദില്ലി പാലത്ത് കൂട്ടക്കൊല. ഒരു കുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു...

Read More >>
അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

Nov 22, 2022 11:39 AM

അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ...

Read More >>
പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്;  മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ

Nov 22, 2022 09:39 AM

പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്; മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്; മൂന്ന് പേ‍ർ കൂടി...

Read More >>
22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ

Nov 22, 2022 09:22 AM

22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ

22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ

Nov 22, 2022 09:17 AM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ...

Read More >>
മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷം; അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

Nov 22, 2022 09:00 AM

മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷം; അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷം; അന്യ സംസ്ഥാന തൊഴിലാളി...

Read More >>
Top Stories