പിണറായി ബിജെപിയുടെ വിശ്വസ്ത ഭൃത്യൻ - കെ സുധാകരൻ

പിണറായി ബിജെപിയുടെ വിശ്വസ്ത ഭൃത്യൻ - കെ സുധാകരൻ
Sep 28, 2022 01:53 PM | By Vyshnavy Rajan

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഭൃത്യനെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഇത്രയും കൂറുള്ള മറ്റൊരു സേവകനെ ഇന്ത്യയിലെ ആർഎസ്എസ് നേതൃത്വത്തിന് ഇന്നുവരെ കിട്ടിയിട്ടുണ്ടാകില്ലെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പാറപ്രത്തെ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തിൽ നിന്ന് തരിമ്പ് പോലും ഉയരാൻ കഴിയാത്ത പിണറായി വിജയനെ ഓർത്ത് കേരളം സഹതപിക്കുകയാണ്. ലാവ്‌ലിൻ കേസ് ഓരോ തവണയും വാർത്തകളിൽ നിറയുമ്പോൾ കോൺഗ്രസ്‌ നേതാക്കളെ പുലഭ്യം പറഞ്ഞ്, അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി മലയാളികൾക്കൊരു ദയനീയ കാഴ്ചയാണ്.

ഇത്രയും കൂറുള്ള മറ്റൊരു സേവകനെ ഇന്ത്യയിലെ ആര്‍എസ്എസ് നേതൃത്വത്തിന് ഇന്നുവരെ കിട്ടിയിട്ടുണ്ടാകില്ല. ഈ നാട്ടിലെ സാധാരണക്കാരോട് സംവദിച്ച്, അവരുടെ പ്രശ്നങ്ങൾ മനസിലാക്കി രാഹുൽ ഗാന്ധി എന്ന ജനനായകൻ നടന്നു നീങ്ങുകയാണ്.

അതിൽ വിറളി പൂണ്ട ബിജെപി ദേശീയ നേതൃത്വം, തങ്ങളുടെ ഏറ്റവും വിശ്വസ്ത ഭൃത്യനെ കളത്തിലിറക്കിയാണ് രാഹുലിനെ പുലഭ്യം പറയുന്നത്. കോൺഗ്രസിന്‍റെ ദേശീയ നേതാക്കൾ മറുപടി പറയാൻ മാത്രമുള്ള പ്രാധാന്യമൊന്നും പിണറായി വിജയനില്ലെന്നും സുധാകരന്‍ പരിഹസിച്ചു.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

പാറപ്രത്തെ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തിൽ നിന്ന് തരിമ്പ് പോലും ഉയരാൻ കഴിയാത്ത പിണറായി വിജയനെ ഓർത്ത് കേരളം സഹതപിക്കുന്നു. ലാവ്‌ലിൻ കേസ് ഓരോ തവണയും വാർത്തകളിൽ നിറയുമ്പോൾ കോൺഗ്രസ്‌ നേതാക്കളെ പുലഭ്യം പറഞ്ഞ്, അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി, മലയാളികൾക്കൊരു ദയനീയ കാഴ്ചയാണ്.

ഇത്രയും കൂറുള്ള മറ്റൊരു സേവകനെ ഇന്ത്യയിലെ RSS നേതൃത്വത്തിന് ഇന്നുവരെ കിട്ടിയിട്ടുണ്ടാകില്ല! വെറുതെയൊന്ന് ഭീഷണിപ്പെടുത്തിയാൽ ഉത്തരേന്ത്യ മുതൽ കന്യാകുമാരി വരെ നിർത്താതെ ഓടുന്ന, ഒരു കേസ് ഡയറി ഉയർത്തി കാണിച്ചാൽ സമനില തെറ്റിയ പോലെ RSS ന്റെ ശത്രുക്കൾക്കെതിരെ എന്തും വിളിച്ചു കൂവുന്ന മറ്റൊരു അടിമ രാഷ്ട്രീയക്കാരൻ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

ഈ നാട്ടിലെ സാധാരണക്കാരോട് സംവദിച്ച്, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി രാഹുൽ ഗാന്ധി എന്ന ജനനായകൻ നടന്നു നീങ്ങുകയാണ്. അതിൽ വിറളി പൂണ്ട ബിജെപി ദേശീയ നേതൃത്വം, തങ്ങളുടെ ഏറ്റവും വിശ്വസ്ഥ ഭൃത്യനെ കളത്തിലിറക്കിയാണ് രാഹുലിനെ പുലഭ്യം പറയുന്നത്. കോൺഗ്രസിന്റെ ദേശീയ നേതാക്കൾ മറുപടി പറയാൻ മാത്രമുള്ള പ്രാധാന്യമൊന്നും താങ്കൾക്കില്ല പിണറായി വിജയൻ.

നെഹ്‌റു കുടുംബത്തിലെ ഒരാളുടെയെങ്കിലും പേര് ഉച്ഛരിക്കാനുള്ള യോഗ്യത പോലും താങ്കളെപ്പോലൊരു ക്രിമിനൽ നേതാവിനില്ല. സ്വന്തം പാർട്ടി ഓഫീസുകൾക്ക് മീതെ, രാഹുലിനെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന ജനങ്ങളാണ് താങ്കൾക്കുള്ള മറുപടി.

Pinarayi BJP's Loyal Servant - K Sudhakaran

Next TV

Related Stories
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ കേസെടുത്ത് പൊലീസ്

Dec 1, 2022 04:11 PM

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ കേസെടുത്ത് പൊലീസ്...

Read More >>
കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്

Dec 1, 2022 03:05 PM

കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്

കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ...

Read More >>
ശശി തരൂരിനെ വിലക്കിയ സംഭവം; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ എംപി

Nov 21, 2022 12:25 PM

ശശി തരൂരിനെ വിലക്കിയ സംഭവം; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ എംപി

ശശി തരൂരിനെ വിലക്കിയ സംഭവം; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ...

Read More >>
 ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ

Nov 17, 2022 02:45 PM

ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ

ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ...

Read More >>
 ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവന; കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ

Nov 16, 2022 11:23 AM

ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവന; കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ

ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവന; കെ സുധാകരന് രമേശ് ചെന്നിത്തലയുടെ...

Read More >>
കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി

Nov 16, 2022 11:13 AM

കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി

കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം...

Read More >>
Top Stories