പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം
Sep 21, 2022 06:22 AM | By Kavya N

ചാലക്കുടി: പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ ചാലക്കുടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. പറമ്പിക്കുളം റിസര്‍വോയറിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20,000 ക്യുസെക്‌സ് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം. 

ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്റെ നാല് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടാനാണ് പദ്ധതി. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന് 4.5 മീറ്റര്‍ വരെ എത്താനിടയുണ്ടെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. അതേസമയം, മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങരുത്. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Parambikulam dam's shutter failure; Caution issued along Chalakudy River

Next TV

Related Stories
#Bankholiday | ഫെബ്രുവരിയിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് അവധികൾ അറിയാം

Jan 31, 2024 06:07 PM

#Bankholiday | ഫെബ്രുവരിയിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് അവധികൾ അറിയാം

രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെയും അവധികൾ ഉൾപ്പെടുന്നു. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി വ്യത്യസ്തമായിരിക്കാമെന്ന കാര്യം...

Read More >>
#Founddead | സോഫ്റ്റ്വേര്‍ എന്‍ജിനീയറെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Jan 31, 2024 12:50 PM

#Founddead | സോഫ്റ്റ്വേര്‍ എന്‍ജിനീയറെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ശരവണകുമാര്‍, അസി. കമ്മിഷണര്‍ രവികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വടവള്ളി പോലീസ്...

Read More >>
#Protest | സുരക്ഷാ ജീവനക്കാരൻ തീർത്ഥാടകനെ മർദിച്ചതിനെ തുടർന്ന് പളനി മുരുകൻ ക്ഷേത്രത്തിൽ പ്രതിഷേധം

Jan 31, 2024 09:37 AM

#Protest | സുരക്ഷാ ജീവനക്കാരൻ തീർത്ഥാടകനെ മർദിച്ചതിനെ തുടർന്ന് പളനി മുരുകൻ ക്ഷേത്രത്തിൽ പ്രതിഷേധം

ഇതിന് പിന്നാലെയാണ് തീർത്ഥാടകർ കൂട്ടമായെത്തി പ്രതിഷേധവുമായി ക്ഷേത്രത്തിന് മുന്നിലെത്തി മുദ്രാവാക്യം...

Read More >>
#KSurendran | രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ; സ്വാഗതാർഹമായ വിധിയെന്ന് കെ സുരേന്ദ്രൻ

Jan 30, 2024 12:08 PM

#KSurendran | രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ; സ്വാഗതാർഹമായ വിധിയെന്ന് കെ സുരേന്ദ്രൻ

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ...

Read More >>
#RahulMamkootathil | കോടതികളിൽ വിശ്വാസം; തൽക്കാലം നിയമം കയ്യിലെടുക്കുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Jan 25, 2024 08:24 PM

#RahulMamkootathil | കോടതികളിൽ വിശ്വാസം; തൽക്കാലം നിയമം കയ്യിലെടുക്കുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സമരത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ മറ്റൊരു ഉപാധ്യക്ഷ അരിതയുടെ വസ്ത്രം വലിച്ചുകീറി. കണ്ണൂരിൽ സമരം നടത്തുമ്പോൾ റിയയെന്ന പെൺകുട്ടിയുടെ...

Read More >>
Top Stories