#KCVenugopal | കെ.സി. വേണുഗോപാലിന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് രാഹുല്‍ ഗാന്ധി

#KCVenugopal | കെ.സി. വേണുഗോപാലിന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് രാഹുല്‍ ഗാന്ധി
Jun 24, 2024 12:12 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലിന് കാര്‍ സമ്മാനിച്ച് രാഹുല്‍ ഗാന്ധി.

താന്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് രാഹുല്‍ ഗാന്ധി പ്രിയ സുഹൃത്തുകൂടിയായ കെ.സി. വേണുഗോപാലിന് നല്‍കിയത്.

ഈ കാറിലാണ് ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യദിവസം കെ.സി. വേണുഗോപാല്‍ പാര്‍ലമെന്റിലെത്തിയത്.

അതേസമയം, പാര്‍ട്ടി നടത്തിയ ക്രമീകരണം മാത്രമാണ് ഇതെന്ന് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. എ.ഐ.സി.സി. നല്‍കിയ കാറാണ് ഇന്നോവ ക്രിസ്റ്റ.

രാഹുല്‍ ഗാന്ധിയുടെ കാറ് മാറ്റി. മുമ്പ് ഉപയോഗിച്ച കാര്‍ അദ്ദേഹം എ.ഐ.സി.സിയ്ക്ക് വിട്ടുനല്‍കി.

അത് പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി താന്‍ ഉപയോഗിക്കുന്നുവെന്നേ ഉള്ളൂവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ടൊയോട്ടയുടെതന്നെ എത്തിയോസ് എന്ന കാറാണ് നേരത്തേ കെ.സി. വേണുഗോപാൽ ഉപയോഗിച്ചിരുന്നത്.

#KCVenugopal #RahulGandhi #presents #InnovaCrista

Next TV

Related Stories
#FIFA | ‘മെസി, റൊണാൾഡോ, നെയ്മർ ഇവർ മൂന്ന് പേരും ആണെൻ്റെ ഹീറോസ്’; കോഴിക്കോട്ടെ വൈറൽ കട്ട്‌ഔട്ട്‌ പങ്കുവെച്ച് ഫിഫ

Jun 20, 2024 11:49 AM

#FIFA | ‘മെസി, റൊണാൾഡോ, നെയ്മർ ഇവർ മൂന്ന് പേരും ആണെൻ്റെ ഹീറോസ്’; കോഴിക്കോട്ടെ വൈറൽ കട്ട്‌ഔട്ട്‌ പങ്കുവെച്ച് ഫിഫ

യൂറോയ്‌ക്കൊപ്പം കോപ്പ അമേരിക്കയും തുടങ്ങുന്നതിന് മുന്നോടിയായാണ് വീണ്ടും ചിത്രം...

Read More >>
#SBI | 'റിവാർഡുകൾ കാണിച്ച് കൊതിപ്പിച്ച് പുതിയ തട്ടിപ്പുകൾ'; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി എസ്ബിഐ

May 29, 2024 09:17 AM

#SBI | 'റിവാർഡുകൾ കാണിച്ച് കൊതിപ്പിച്ച് പുതിയ തട്ടിപ്പുകൾ'; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി എസ്ബിഐ

വർധിച്ചുവരുന്ന തട്ടിപ്പുകൾ കണക്കിലെടുത്ത്, എസ്ബിഐ ഉപഭോക്താക്കളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ...

Read More >>
Top Stories