#FIFA | ‘മെസി, റൊണാൾഡോ, നെയ്മർ ഇവർ മൂന്ന് പേരും ആണെൻ്റെ ഹീറോസ്’; കോഴിക്കോട്ടെ വൈറൽ കട്ട്‌ഔട്ട്‌ പങ്കുവെച്ച് ഫിഫ

#FIFA | ‘മെസി, റൊണാൾഡോ, നെയ്മർ ഇവർ മൂന്ന് പേരും ആണെൻ്റെ ഹീറോസ്’; കോഴിക്കോട്ടെ വൈറൽ കട്ട്‌ഔട്ട്‌ പങ്കുവെച്ച് ഫിഫ
Jun 20, 2024 11:49 AM | By VIPIN P V

(truevisionnews.com) ഫിഫ ലോകകപ്പ് പേജിന്റെ അഡ്മിൻ മലയാളി ആണോ എന്ന സംശയത്തിലാണ് മലയാളികൾ.

കാരണം ഔദ്യോ​ഗിക പേജിൽ വന്നൊരു ചിത്രവും അടിക്കുറിപ്പുമാണ്.

കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ ലോകകപ്പിന് മുന്നോടിയായി സ്ഥാപിച്ചിരുന്ന മെസിയുടെയും നെയ്മറിന്‍റെയും റൊണാൾഡോയുടെയും കട്ടൗട്ടുകളുടെ ചിത്രത്തിനൊപ്പമാണ് മലയാളത്തിൽ അടിക്കുറിപ്പുമെത്തിയത്.

‘മെസി റൊണാൾഡോ നെയ്മർ, ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്. നിങ്ങളുടേത് ആരാണ്”. എന്നതായിരുന്നു ക്യാപ്ഷൻ. ഇത് മലയാളികളെ ശരിക്കും ഞെട്ടിച്ചു.

നിരവധി പേർ അ‍ഡ്മിൻ മലയാളിയാണെന്ന കമൻ്റുകളുമായെത്തി. നേരത്തെയും ഈ ചിത്രങ്ങൾ ഫിഫ ഔദ്യോ​ഗിക എക്സ് പേജിൽ പങ്കുവച്ചിരന്നു. അത് ലോകകപ്പ് സമയത്തായിരുന്നു.

യൂറോയ്‌ക്കൊപ്പം കോപ്പ അമേരിക്കയും തുടങ്ങുന്നതിന് മുന്നോടിയായാണ് വീണ്ടും ചിത്രം പങ്കുവച്ചത്.

മലയാളിയുടെ ഫുട്ബോൾ ആവേശം അങ്ങനെ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

#Messi #Ronaldo #Neymar #three #heroes #FIFA #shared #viral #cutout #Kozhikode

Next TV

Related Stories
#KCVenugopal | കെ.സി. വേണുഗോപാലിന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് രാഹുല്‍ ഗാന്ധി

Jun 24, 2024 12:12 PM

#KCVenugopal | കെ.സി. വേണുഗോപാലിന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് രാഹുല്‍ ഗാന്ധി

അത് പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി താന്‍ ഉപയോഗിക്കുന്നുവെന്നേ ഉള്ളൂവെന്നും കെ.സി. വേണുഗോപാല്‍...

Read More >>
#SBI | 'റിവാർഡുകൾ കാണിച്ച് കൊതിപ്പിച്ച് പുതിയ തട്ടിപ്പുകൾ'; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി എസ്ബിഐ

May 29, 2024 09:17 AM

#SBI | 'റിവാർഡുകൾ കാണിച്ച് കൊതിപ്പിച്ച് പുതിയ തട്ടിപ്പുകൾ'; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി എസ്ബിഐ

വർധിച്ചുവരുന്ന തട്ടിപ്പുകൾ കണക്കിലെടുത്ത്, എസ്ബിഐ ഉപഭോക്താക്കളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ...

Read More >>
Top Stories