അനുപമയുടെ കുട്ടിയെ കടത്തിയ സംഭവം; അച്ഛനും ഷിജു ഖാനുമെതിരെ സിപിഎം നടപടി എടുത്തേക്കും

അനുപമയുടെ കുട്ടിയെ കടത്തിയ സംഭവം; അച്ഛനും ഷിജു ഖാനുമെതിരെ സിപിഎം നടപടി എടുത്തേക്കും
Oct 24, 2021 11:11 AM | By Vyshnavy Rajan

തിരുവനന്തപുരം : അനുപമയുടെ കുട്ടിയെ കടത്തിയ സംഭവത്തില്‍ അച്ഛന്‍ ജയചന്ദ്രനും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനും എതിരെ സിപിഎം നടപടി എടുത്തേക്കും. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്.  ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹിയാണ്.

അതേസമയം, കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമ. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. ഏപ്രിൽ പത്തൊൻപതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാൽ പൊലീസ് പറയുന്നത് ഏപ്രിൽ മാസത്തിലല്ല പരാതി നൽകിയതെന്നാണ്. സെപ്റ്റംബറിൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

താൻ തെറ്റുകാരിയെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്നും അനുപമ പറഞ്ഞു. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം. ഇത് സംബന്ധിച്ച ഹർജി മറ്റന്നാൾ ഹൈക്കോടതിയിൽ സമർപ്പിക്കും. ഹേബിയസ് കോർപ്പസ് ഹർജിയായിരിക്കും നൽകുക. ദത്ത് നൽകിയ കുഞ്ഞ് അനുപമയുടേതാണെന്ന സംശയം നിലനിൽക്കുന്നതിനാൽ കുടുംബക്കോടതിയിൽ കക്ഷിചേരാനും ആലോചിക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് ഇരുവരും നിയമോപദേശം തേടി. അതിനിടെ കുട്ടിയെപ്രസവിച്ച് ആറു മാസത്തിന് ശേഷമാണ് പരാതി നൽകിയതെന്നും പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി സിറ്റി പൊലീസ് കമ്മിഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകി. കുട്ടിയെ തട്ടി കൊണ്ടുപോയതിനും വ്യാജരേഖ ചമച്ചതിനും കേസെടുത്തതായും വിഷയത്തിൽ കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസിൽ പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത, സഹോദരി, ഇവരുടെ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. ദത്ത് എടുക്കൽ നടപടി വഞ്ചിയൂർ കുടുംബ കോടതയിൽ അന്തിമ ഘട്ടത്തിലാണ്. നാളെ അന്തിമ വിധി പറയാനിരിക്കെ കുഞ്ഞിന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന വിവരം സർക്കാരിന് വേണ്ടി ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചു.

Anupama's child abducted; His father and Shiju Khan may take CPM action

Next TV

Related Stories
#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

Apr 26, 2024 08:20 PM

#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

ബൂത്തിൽ എത്തിയ സ്ഥാനാർഥി പ്രിസൈഡിംഗ് ഓഫീസറുടെ അടുത്തെത്തി വിവരങ്ങൾ...

Read More >>
#snake |പോളിംഗ് ബൂത്തിൽ ആറടി നീളമുള്ള അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

Apr 26, 2024 08:17 PM

#snake |പോളിംഗ് ബൂത്തിൽ ആറടി നീളമുള്ള അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്....

Read More >>
#death |രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 08:12 PM

#death |രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

ഇവിടെ പോളിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ ആണ് തുടരുന്നത്....

Read More >>
#attack | കണ്ണൂരിൽ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

Apr 26, 2024 07:55 PM

#attack | കണ്ണൂരിൽ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

വോട്ടറോട് സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മർദ്ദനമുണ്ടായതെന്നും...

Read More >>
#kmuraleedharan |ദൈവത്തിനറിയാം കള്ളനാണയങ്ങളെ, പത്മജ എനിക്കുവേണ്ടി പ്രാര്‍ഥിക്കേണ്ട - കെ. മുരളീധരന്‍

Apr 26, 2024 07:31 PM

#kmuraleedharan |ദൈവത്തിനറിയാം കള്ളനാണയങ്ങളെ, പത്മജ എനിക്കുവേണ്ടി പ്രാര്‍ഥിക്കേണ്ട - കെ. മുരളീധരന്‍

ഇത്തവണ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അത് വലിയ ആത്മവിശ്വാസം പകരുന്നുണ്ടെന്നും മുരളീധരന്‍...

Read More >>
Top Stories