തലമുടി കൊഴിച്ചില്‍ തടയാന്‍ ജ്യൂസുകള്‍

തലമുടി കൊഴിച്ചില്‍ തടയാന്‍ ജ്യൂസുകള്‍
Advertisement
Sep 17, 2022 08:52 PM | By Divya Surendran

തലമുടി കൊഴിച്ചില്‍ ആണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ വേണ്ട രീതിയിൽ എത്തിയാൽ തലമുടി കൊഴിച്ചിലിനെ തടയാന്‍ കഴിയും. തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനുമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നുറുങ്ങുവിദ്യകളുണ്ട്. അത്തരത്തില്‍ ചില ജ്യൂസുകളെ പരിചയപ്പെടാം...

Advertisement

ഒന്ന്... സവാള ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് സവാള ജ്യൂസ്. ഇതിനായി ആദ്യം ഒരു സവാളയെടുത്ത് തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഇത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി അരിപ്പയിലിട്ട് ഇത് നന്നായി അരിച്ചെടുക്കുക. ശേഷം ഇത് പഞ്ഞിയില്‍ മുക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വെള്ളമുപയോഗിച്ച് കഴുകി കളയാം. ഉള്ളിയുടെ മണം ഒഴിവാക്കാന്‍ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിക്കാം.

രണ്ട്... തേങ്ങാവെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്. ഇതിനായി നാരങ്ങാവെള്ളവും തേങ്ങാവെള്ളവും മിശ്രിതമാക്കി എടുക്കുക. ശേഷം ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിറ്റ് മസാജും ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

മൂന്ന്... കറ്റാര്‍വാഴ ജ്യൂസ് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. കറ്റാര്‍വാഴയുടെ കാമ്പ് മാത്രം വേര്‍പ്പെടുത്തി അത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കം. 20 മിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ തലമുടി കൊഴിച്ചില്‍ മാറുകയും മുടി തഴച്ചു വളരുകയും ചെയ്യും.

Juices to prevent hair fall

Next TV

Related Stories
ബീഫ് ക്യാന്‍സറിനു കാരണമാകുമോ....? ഡോക്ടര്‍മാര്‍ പറയുന്നത്

Sep 23, 2022 08:06 PM

ബീഫ് ക്യാന്‍സറിനു കാരണമാകുമോ....? ഡോക്ടര്‍മാര്‍ പറയുന്നത്

ബീഫ് ക്യാന്‍സറിനു കാരണമാകുമോ....? ഡോക്ടര്‍മാര്‍...

Read More >>
സ്ട്രെസ് കുറയ്ക്കാൻ കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ

Sep 21, 2022 07:17 AM

സ്ട്രെസ് കുറയ്ക്കാൻ കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ

ളസിയുടെ പതിവ് ഉപഭോഗം ശാരീരിക അവയവങ്ങളെ വിഷവിമുക്തമാക്കാൻ സഹായിക്കുന്നു. മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദം ഒഴിവാക്കാനും തുളസി സഹായിക്കുന്നു....

Read More >>
മുപ്പത് വയസ് കടന്ന് പ്രസവിച്ചാൽ എന്തെല്ലാം കുഴപ്പങ്ങൾ? അറിയേണ്ട ചിലത്...

Sep 17, 2022 09:43 PM

മുപ്പത് വയസ് കടന്ന് പ്രസവിച്ചാൽ എന്തെല്ലാം കുഴപ്പങ്ങൾ? അറിയേണ്ട ചിലത്...

മുപ്പത് വയസ് കടന്ന് പ്രസവിച്ചാൽ എന്തെല്ലാം...

Read More >>
കൊളസ്ട്രോൾ കുറയ്ക്കാൻ പതിവായി ചെയ്യേണ്ടത്  അറിയാമോ?...

Sep 16, 2022 09:36 PM

കൊളസ്ട്രോൾ കുറയ്ക്കാൻ പതിവായി ചെയ്യേണ്ടത് അറിയാമോ?...

കൊളസ്ട്രോൾ ഒരിക്കൽ കണ്ടെത്തിയാൽ പിന്നെ തുടർന്നങ്ങോട്ട് ജീവിതരീതികളിൽ കാര്യമായ ശ്രദ്ധ...

Read More >>
ഡാർക്ക് ചോക്ലേറ്റ് ലൈംഗികാരോഗ്യത്തിന് മികച്ച ഭക്ഷണമാണോ...? കൂടുതലറിയാം

Sep 14, 2022 12:22 PM

ഡാർക്ക് ചോക്ലേറ്റ് ലൈംഗികാരോഗ്യത്തിന് മികച്ച ഭക്ഷണമാണോ...? കൂടുതലറിയാം

ഡാർക്ക് ചോക്ലേറ്റ് ലൈംഗികാരോഗ്യത്തിന് മികച്ച ഭക്ഷണമാണോ...? കൂടുതലറിയാം...

Read More >>
ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Sep 13, 2022 10:52 PM

ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട...

Read More >>
Top Stories