കോട്ടയത്ത് വീണ്ടും കനത്തമഴ; മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു

കോട്ടയത്ത് വീണ്ടും കനത്തമഴ; മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു
Oct 23, 2021 07:33 PM | By Vyshnavy Rajan

കോട്ടയം : കോട്ടയത്ത് വീണ്ടും കനത്തമഴ. കിഴക്കൻ മേഖലകളായ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ തുടരുന്നത്. ശക്തമായ മഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. കിഴക്കൻ മേഖലയിലെ ചെറുതോടുകൾ കരകവിഞ്ഞു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ 33 കേന്ദ്രങ്ങൾ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവിടെനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. മാത്രമല്ല മഴ കുറഞ്ഞതിനെത്തുടർന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിയിരുന്നു.

എന്നാൽ ജില്ലയിൽ വീണ്ടും മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലാണോ എന്നത് ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചു കഴിഞ്ഞു. അതേസമയം തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാത ചുഴി ഇപ്പോഴും തുടരുകയാണ്.തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Heavy rains again in Kottayam

Next TV

Related Stories
Top Stories