കോട്ടയം : പാലാ സെന്റ് തോമസ് കോളേജിലെ നിതിനയുടെ കൊലപാതകം നടന്നത് മറ്റു വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ. പരീക്ഷയ്ക്ക് എത്തിയ നിതിനയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിനാ മോളാണ് (22) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം.
കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫുഡ് ടെക്നോളജി വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി കോളേജില്‍ പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം.
പെണ്‍കുട്ടിയെ സഹപാഠിയായ യുവാവ് ആക്സോ ബ്ലേഡ് പോലുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം
Nithina's murder; The incident happened while the other students were watching