മലപ്പുറത്ത് അര്‍ദ്ധരാത്രിയിൽ ബേക്കറിയിൽ മോഷണം; ഓട്ടോ ഡ്രൈവര്‍ പിടിയിൽ

മലപ്പുറത്ത് അര്‍ദ്ധരാത്രിയിൽ ബേക്കറിയിൽ മോഷണം; ഓട്ടോ ഡ്രൈവര്‍ പിടിയിൽ
Aug 18, 2022 04:03 PM | By Vyshnavy Rajan

മലപ്പുറം : മലപ്പുറത്ത് അര്‍ദ്ധരാത്രിയിൽ ബേക്കറിയിൽ മോഷണം. അര്‍ദ്ധരാത്രിയിൽ മുഖം മറച്ചെത്തി ബേക്കറിയിൽ നിന്ന് ചോക്ലേറ്റും പലഹാരങ്ങളും മോഷ്ടിച്ച് കടത്തുകയായിരുന്നു.

താനാളൂര്‍ പകരയില്‍ അധികാരത്തു അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്‌ലം സ്റ്റോര്‍ എന്ന ബേക്കറിയിലാണ് രാത്രി 12മണിക്കും പുലര്‍ച്ചെ 1. 30നും ഇടയ്ക്ക് മോഷണം നടന്നത്.

കടയുടെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി മോഷണം നടത്തിയ പ്രതിയെ താനാളൂര്‍ പൊലീസ് 24 മണിക്കൂറിനിടെ പിടികൂടി. താനൂര്‍ ജ്യോതി കോളനിയില്‍ കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്‌ലം എന്ന 24 വയസ്സുകാരനെയാണ് താനൂര്‍ എസ് ഐ ആര്‍ ബി കൃഷ്ണലാലും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്.

നിരവധി സിസിടിവികള്‍ പരിശോധിച്ചതില്‍ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു. നമ്പര്‍ വ്യകതമല്ലെങ്കിലും അന്വേഷണ സംഘം 200 കണക്കിന് ഓട്ടോകള്‍ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.

ഓട്ടോ ഡ്രൈവര്‍ ആയ പ്രതി രാത്രി മുഖം മറച്ച് കടയുടെ ഗ്രില്‍ തകര്‍ത്ത് അകത്ത് കയറി 35000 രൂപ വിലവരുന്ന ബേക്കറി സാധനങ്ങളും ചോക്ലേറ്റുകളും മോഷണം നടത്തി ഓട്ടോയില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു.

അന്വേഷണ സംഘത്തില്‍ എസ് ഐ കൃഷ്ണ ലാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസിര്‍മാരായ സലേഷ്, മുഹമ്മദ് കുട്ടി സി പി ഒ മാരായ അഭിലാഷ്, ലിബിന്‍, അനൂപ് എന്നിവരുമാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Malappuram bakery theft at midnight; Auto driver arrested

Next TV

Related Stories
#accident |വാഹാനാപകടത്തില്‍ ഒരു മരണം; പരിക്കേറ്റവരെ സഹായിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും സംഘവും

Apr 26, 2024 05:49 PM

#accident |വാഹാനാപകടത്തില്‍ ഒരു മരണം; പരിക്കേറ്റവരെ സഹായിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും സംഘവും

ഉടൻ തന്നെ പരുക്കേറ്റവരെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു....

Read More >>
#deadbody | മാക്കൂട്ടം ചുരത്തിൽ ട്രോളി ബാ​ഗിൽ മൃതദേഹം; എട്ട് മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം

Apr 26, 2024 05:23 PM

#deadbody | മാക്കൂട്ടം ചുരത്തിൽ ട്രോളി ബാ​ഗിൽ മൃതദേഹം; എട്ട് മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം

വസ്ത്രം ഉപയോഗിച്ച് തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തലയോട്ടി ശാസ്ത്രീയ പരിശോധനക്ക്...

Read More >>
#death | വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Apr 26, 2024 05:06 PM

#death | വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂൾ പരിസരത്താണ്...

Read More >>
#muslimleague |പല ബൂത്തുകളിലും വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്

Apr 26, 2024 04:56 PM

#muslimleague |പല ബൂത്തുകളിലും വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്

പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങി എന്നും അദ്ദേഹം...

Read More >>
#openvote | ഓപ്പൺ വോട്ട്; 'ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം'; പ്രിസൈഡിം​ഗ് ഓഫീസർമാരോട് കോഴിക്കോട് കളക്ടർ

Apr 26, 2024 04:50 PM

#openvote | ഓപ്പൺ വോട്ട്; 'ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം'; പ്രിസൈഡിം​ഗ് ഓഫീസർമാരോട് കോഴിക്കോട് കളക്ടർ

അന്ധത മൂലമോ മറ്റെന്തെങ്കിലും അവശതയോ കാരണം വോട്ടര്‍ക്ക് സ്വന്തമായി ഇവിഎമ്മില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലങ്കില്‍ മാത്രമേ ഓപ്പണ്‍ വോട്ട്...

Read More >>
#fakevote  |ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

Apr 26, 2024 04:25 PM

#fakevote |ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

77ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80ആം നമ്പർ ബൂത്തിൽ എത്തിയപ്പോഴാണ്...

Read More >>
Top Stories