കുട്ടികളെ മദ്യപിക്കാന്‍ പ്രേരിപ്പിച്ച പിതാവ് അറസ്റ്റില്‍

കുട്ടികളെ മദ്യപിക്കാന്‍ പ്രേരിപ്പിച്ച പിതാവ് അറസ്റ്റില്‍
Advertisement
Aug 16, 2022 11:35 PM | By Vyshnavy Rajan

കോട്ടയം : കുട്ടികളെ മദ്യപിക്കാന്‍ പ്രേരിപ്പിച്ച പിതാവ് അറസ്റ്റില്‍. മണര്‍കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മക്കളായ കൊച്ചു കുട്ടികളെ മദ്യപിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിനാണ് പിതാവ് അറസ്റ്റിലായത്.

Advertisement

വടവാതൂര്‍ തേവര്‍ക്കുന്ന് അമ്ബലത്തിന് സമീപം പാറക്കപറമ്ബില്‍ വീട്ടില്‍ കുട്ടപ്പന്റെ മകന്‍ അരുണ്‍കുമാര്‍ (36) നെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ സ്ഥിരമായി മദ്യപിച്ച്‌ വീട്ടില്‍ വന്ന് വഴക്കുണ്ടാക്കുമായിരുന്നു. മദ്യപിക്കാന്‍ ഷാപ്പില്‍ പോകുമ്ബോള്‍ കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടു പോയിരുന്നുവെന്ന് പരാതിക്കാരിയായ അമ്മ പൊലീസില്‍ മൊഴിയില്‍ നല്‍കി.

സംഭവത്തില്‍ മണര്‍കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് നടപടി സ്വീകരിച്ചത്. ഇത് കൂടാതെ ഇയാള്‍ വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്ന സമയത്ത് കുട്ടികളെ നിര്‍ബന്ധിച്ച്‌ മദ്യപിക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു.

ഇത് ചോദ്യം ചെയ്ത അമ്മയെ ഇയാള്‍ കാപ്പിവടി കൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവം ഉണ്ടായതിനെ തുടര്‍ന്നാണ് ഇയാളുടെ ഭാര്യ മണര്‍കാട് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. മണര്‍കാട് എസ്.എച്ച്‌.ഓ അനില്‍ ജോര്‍ജ്, എസ്.ഐ ഷമീര്‍ഖാന്‍ പി.എ, സി.പി.ഓ മാരായ ഹരികുമാര്‍, സുബിന്‍ പി. എസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Father arrested for forcing children to drink

Next TV

Related Stories
കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 26, 2022 05:37 PM

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്...

Read More >>
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

Sep 26, 2022 05:18 PM

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി...

Read More >>
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

Sep 26, 2022 04:33 PM

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി...

Read More >>
Top Stories