ന്യൂഡൽഹി : ദേശീയ തലസ്ഥാനത്തെ തിമർപൂരിൽ വിദ്യാർത്ഥി നദിയിൽ ചാടി ആത്മഹത്യ ചെയ്തു. സിഗ്നേച്ചർ പാലത്തിൽ നിന്ന് യമുന നദിയിലേക്ക് ചാടിയാണ് ആത്മഹത്യ. രജത് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. രജത് തന്റെ കുടുംബത്തോടൊപ്പം (അച്ഛൻ, അമ്മ, രണ്ട് സഹോദരിമാർ) ഡൽഹിയിലെ കരവാൽ നഗർ ഏരിയയിലാണ് താമസിച്ചിരുന്നത്. പഠനത്തിന് പുറമേ കരോൾ ബാഗിൽ ജോലി ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാൾ യമുനയിൽ ചാടുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. യമുനയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുങ്ങൽ വിദഗ്ധരെ വിന്യസിച്ചിരുന്നു.
രജത് വീഴുന്നത് കണ്ട്, ഇവർ വെള്ളത്തിലേക്ക് ചാടി രക്ഷിക്കുകയുമായിരുന്നുവെങ്കിലും, അപ്പോഴേക്കും രജത് മുങ്ങിമരിച്ചിരുന്നു. അതേസമയം കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു
കണ്ണൂർ : കണ്ണൂരിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു. ഉളിക്കൽ കരുമാങ്കയത്തെ പി.പി. റസിയ(32)യാണ് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്തെ തുടർന്ന് ഇന്നു പുലർച്ചെ മരണപ്പെട്ടത്.
ഗർഭിണിയായ റസിയയെ പ്രസവത്തിനായി കഴിഞ്ഞ ദിവസം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവത്തെ തുടർന്ന് ഇന്നലെ വൈകീട്ട് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാത്രി ഏഴു മണിയോടെ ആൺകുഞ്ഞിന് ജൻമം നൽകിയെങ്കിലും പ്രസവത്തെ തുടർന്ന് കുട്ടി മരണപ്പെടുകയും പിന്നാലെ ഇന്നു പുലർച്ചെ മാതാവ് റസിയയും മരണപ്പെടുകയായിരുന്നു.
കരുമാങ്കയത്തെ പള്ളിപ്പാത്ത് എറമുവിൻ്റെയും കേളോത്ത് അലീമയുടെയും മകളാണ്. ഉളിക്കൽ ടൗണിലെ ചുമട്ടു തൊഴിലാളി ( എസ്.ടി.യു) വേലിക്കോത്ത് അബ്ദുൾ സത്താറിൻ്റെ ഭാര്യയാണ്.
മക്കൾ: റാസി, റസൽ(ഇരുവരും മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: പി.പി. മുനീർ (ടാക്സി ഡ്രൈവർ ഇരിട്ടി ), ഷംസുദ്ധീൻ, , ശിഹാബ് ജമീല. കബറടക്കം: ഇന്ന് (ഞായറാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് കരുമാങ്കയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
A student committed suicide by jumping into a river in Delhi