പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം ഇതാ...

പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം ഇതാ...
Advertisement
Aug 12, 2022 03:03 PM | By Divya Surendran

പെെനാപ്പിൾ പലർക്കും ഏറെ ഇഷ്ടമുള്ള പഴങ്ങളിലൊന്നാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന എൻസൈമായ ബ്രോമെലൈൻ ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായി പെെനാപ്പിളിലെ കണക്കാക്കുന്നു. ദിവസവും ഒരു കപ്പ് പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെങ്കിലും ധാരാളം പെെനാപ്പിൾ കഴിക്കുന്നത് പല പാർശ്വഫലങ്ങളിലേക്കും നയിച്ചേക്കാം.

Advertisement

ഒരു കപ്പ് ഫ്രഷ് പൈനാപ്പിളിൽ 82 ഗ്രാം കലോറിയും 0.89 ഗ്രാം പ്രോട്ടീനും 0.20 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. പൈനാപ്പിൾ ഡയറ്റ് ഇന്ന് പലരും പിന്തുടരുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം പൈനാപ്പിൾ അല്ലാതെ മറ്റൊന്നും കഴിക്കില്ല, ബാക്കിയുള്ള ദിവസങ്ങളിൽ സാധാരണ ഭക്ഷണം കഴിക്കുന്നു. സ്റ്റെൻ ഹെഗലർ എന്ന ഡാനിഷ് സൈക്കോളജിസ്റ്റാണ് ഡയറ്റ് സൃഷ്ടിച്ചത്.


ഈ ഡയറ്റ് പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്നതായി കണ്ടെത്തി. എന്നാൽ ഡയറ്റിന്റെ ഭാ​ഗമായി ചിലർ ദിവസങ്ങളോ ആഴ്ചകളോ ഒരുമിച്ച് പൈനാപ്പിൾ കഴിക്കുന്നത് പതിവാക്കി. ഇത് ആരോഗ്യത്തിന് വളരെ അപകടകരമാണ്. ദിവസങ്ങളോളം പൈനാപ്പിൾ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്ധനായ ലോവ്‌നീത് ബത്ര തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. പൈനാപ്പിൾ വളരെ അസിഡിറ്റി ഉള്ളതിനാൽ അത്യധികം വിശപ്പും ക്ഷീണവുമുണ്ടാക്കും.

അത് അസ്വസ്ഥകൾക്ക് കാരണമാകും. ഓക്കാനം അല്ലെങ്കിൽ വയറിളക്കം അനുഭവപ്പെടാം. തലകറക്കം, ക്ഷീണം, തലവേദന, വിശപ്പ് വേദന, ഉറക്കമില്ലായ്മ, ബലഹീനത, കടുത്ത വിശപ്പ് തുടങ്ങിയ പാർശ്വഫലങ്ങൾ ബാധിച്ചേക്കാം. കാരണം പൈനാപ്പിളിൽ ഒരു കപ്പിൽ ഒരു ഗ്രാമിൽ താഴെ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഇല്ലാത്തതിനാൽ പോഷകങ്ങളുടെ അഭാവത്തിലേക്ക് നയിക്കും.

കൂടാതെ, വളരെ ഉയർന്ന അളവിലുള്ള ബ്രോമെലൈൻ (പൈനാപ്പിളിൽ കാണപ്പെടുന്ന ഒരു എൻസൈം) ചർമ്മത്തിലെ തിണർപ്പ്, ഛർദ്ദി, വയറിളക്കം, അമിതമായ ആർത്തവ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പഞ്ചസാര പാനീയങ്ങൾ, അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കുകയോ അല്ലെങ്കിൽ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ശീലമാക്കണമെന്നും ലോവ്‌നീത് ബത്ര പറഞ്ഞു.

Don't overdo it with pineapple because here it is…

Next TV

Related Stories
രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം...

Oct 5, 2022 08:35 PM

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം...

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ...

Read More >>
ദിവസവും മുടി കഴുകാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ...? സത്യാവസ്ഥയിതാണ്...

Oct 5, 2022 03:40 PM

ദിവസവും മുടി കഴുകാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ...? സത്യാവസ്ഥയിതാണ്...

ദിവസവും മുടി കഴുകാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ...? സത്യാവസ്ഥയിതാണ്... ...

Read More >>
കോടിയേരിയെ കവര്‍ന്നെടുത്ത രോഗം; അറിയാം പാൻക്രിയാസ് അര്‍ബുദത്തെ കുറിച്ച്

Oct 3, 2022 05:56 PM

കോടിയേരിയെ കവര്‍ന്നെടുത്ത രോഗം; അറിയാം പാൻക്രിയാസ് അര്‍ബുദത്തെ കുറിച്ച്

കോടിയേരിയെ കവര്‍ന്നെടുത്ത രോഗം; അറിയാം പാൻക്രിയാസ് അര്‍ബുദത്തെ കുറിച്ച്...

Read More >>
സെക്സിലേർപ്പെടുമ്പോഴുള്ള വേദന ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Sep 30, 2022 09:41 PM

സെക്സിലേർപ്പെടുമ്പോഴുള്ള വേദന ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം....

Read More >>
ലൈംഗിക രോഗങ്ങളെ കുറിച്ച് കൂടുതലറിയാം

Sep 30, 2022 06:35 PM

ലൈംഗിക രോഗങ്ങളെ കുറിച്ച് കൂടുതലറിയാം

ലൈംഗിക രോഗങ്ങളെ കുറിച്ച് കൂടുതലറിയാം...

Read More >>
ഖോസ്ത-2, കൊവിഡ് വൈറസിന് സമാനമായി മറ്റൊരു വൈറസ്- കൂടുതൽ വിവരങ്ങളറിയാം

Sep 26, 2022 09:06 PM

ഖോസ്ത-2, കൊവിഡ് വൈറസിന് സമാനമായി മറ്റൊരു വൈറസ്- കൂടുതൽ വിവരങ്ങളറിയാം

ഖോസ്ത-2, കൊവിഡ് വൈറസിന് സമാനമായി മറ്റൊരു വൈറസ്- കൂടുതൽ വിവരങ്ങളറിയാം...

Read More >>
Top Stories