Aug 5, 2022 01:18 PM

ന്യൂഡൽഹി : വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയിൽ.

പൊലീസ് ബലം പ്രയോഗിച്ച് നേതാക്കളെ കസ്റ്റഡിയിൽ എടുത്തു.കറുത്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് കോൺഗ്രസ് എം.പിമാർ പ്രതിഷേധം നടത്തിയത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രിയങ്ക ഗാന്ധി. സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ പറഞ്ഞു.

വിജയ് ചൗക്കിൽ ഒന്നര മണിക്കൂറോളം പ്രതിഷേധം നടത്തി. രാഹുൽ ഗാന്ധിയടക്കമുള്ള മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി. കിങ്‌സ്‌വേ ക്ലബിലേക്കാണ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്‌ത്‌ നീക്കിയത്.

ഐസിസി പരിസരത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. കോൺഗ്രസ്‌ എംപിമാർ പാർലമെന്റിൽനിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ എഐസിസി ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്തി പൊലീസ് തടഞ്ഞു.

കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് ജന്തർ മന്തർ ഒഴികെ ന്യൂഡൽഹി ജില്ലയാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എ.ഐ.സി.സി. ആസ്ഥാനം കേന്ദ്രസേനയും ഡല്‍ഹി പൊലീസും വളഞ്ഞു. മധ്യപ്രദേശില്‍നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു . നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു.


ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചു, കിട്ടിയത് എട്ടിന്റെ പണി; അത്ഭുതകരമായി രക്ഷപ്പെട്ട് പിഞ്ചു കുഞ്ഞടക്കം നാലഗ കുടുംബം

കോട്ടയം : ഗൂഗിള്‍ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച നാലംഗ കുടുംബം തോട്ടിൽ വീണു. തക്കസമയത്ത് നാട്ടുകാരുടെ ശ്രദ്ധയെത്തിയതിനാൽ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം അദ്ഭുതകരമായി രക്ഷപെട്ടു.

കോട്ടയം തിരുവാതുക്കലിനു സമീപം രാത്രി 11 മണിയോടയാണ് സംഭവം. തിരുവല്ല സ്വദേശികളായ ഡോക്ടര്‍ സോണിയ, മൂന്നു മാസം പ്രായമായ കുഞ്ഞ്, മാതാവ്, വാഹനം ഓടിച്ചിരുന്ന സഹോദരൻ അനീഷ് എന്നിവരാണ് രക്ഷപെട്ടത്.

എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുന്നതിനിടയില്‍ നാട്ടകം പാറേച്ചാല്‍ ബൈപാസിലായിരുന്നു സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടയില്‍ വഴി തെറ്റിയ ഇവര്‍ പാറേച്ചാല്‍ ബൈപാസില്‍ എത്തുകയും സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു.

കാറിനുള്ളില്‍ നിന്നു അത്ഭുതകരമായാണ് ഇവര്‍ രക്ഷപെട്ടത്.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിനുള്ളില്‍ നിന്നും നാലു പേരെയും രക്ഷപെടുത്തിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് സംഘവും അഗ്‌നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയാണ് സോണിയയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.



Nationwide protests by Congress; Rahul Gandhi and Priyanka Gandhi in police custody

Next TV

Top Stories










GCC News