ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ തേടിയിറങ്ങി; 68കാരന് കിട്ടിയത് എട്ടിന്റെ പണി

ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ തേടിയിറങ്ങി; 68കാരന് കിട്ടിയത് എട്ടിന്റെ പണി
Oct 18, 2021 05:00 PM | By Vyshnavy Rajan

കണ്ണൂര്‍ : ഫോണിലൂടെ പരിചയപ്പെട്ട വനിതാ സുഹൃത്തിനെ കാണാന്‍ ഇറങ്ങിത്തിരിച്ച 68കാരന് കിട്ടിയത് എട്ടിന്റെ പണി . ഞാറയ്ക്കല്‍ സ്വദേശിയായ 68കാരനാണ് യുവതിയെ കണ്ടെത്താനാകാതെ വലഞ്ഞത്. വനിതാ ‘സുഹൃത്ത്’ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തതാണ് 68-കാരനെ വലച്ചത്. ഒടുവില്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിയ ഇയാളെ യുവതി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെടുത്തിയ പോലീസ് വണ്ടിക്കൂലി നല്‍കി പറഞ്ഞുവിടുകയായിരുന്നു. മൊബൈല്‍ഫോണിലൂടെ സൗഹൃദത്തിലായ യുവതിയെ തേടിയാണ് വ്യാഴാഴ്ച വൈകിട്ടോടെ ഇയാള്‍ കൂത്തുപറമ്പിലെത്തിയത്. യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. തുടര്‍ന്ന് യുവതി പറഞ്ഞ സ്ഥലങ്ങളന്വേഷിച്ച്‌ ഓട്ടോറിക്ഷയില്‍ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടോകൂലി കൊടുക്കാന്‍പോലും ഇയാളുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. ഒടുവില്‍ ഓട്ടോഡ്രൈവര്‍ ഇയാളെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസിനോട് ഇയാള്‍ എല്ലാ കാര്യവും തുറന്നുപറഞ്ഞു. മൂന്നുമാസത്തോളമായി ഇരുവരും ഫോണിലൂടെ സൗഹൃദത്തിലായിട്ട്. ദിവസം ഒട്ടേറെ തവണ വിളിക്കാറുണ്ടത്രെ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്.

When he reached the Koothuparamba police station, the police paid the fare, convincing him that the woman had cheated him

Next TV

Related Stories
#deadbody | മാക്കൂട്ടം ചുരത്തിൽ ട്രോളി ബാ​ഗിൽ മൃതദേഹം; എട്ട് മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം

Apr 26, 2024 05:23 PM

#deadbody | മാക്കൂട്ടം ചുരത്തിൽ ട്രോളി ബാ​ഗിൽ മൃതദേഹം; എട്ട് മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം

വസ്ത്രം ഉപയോഗിച്ച് തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തലയോട്ടി ശാസ്ത്രീയ പരിശോധനക്ക്...

Read More >>
#death | വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Apr 26, 2024 05:06 PM

#death | വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂൾ പരിസരത്താണ്...

Read More >>
#muslimleague |പല ബൂത്തുകളിലും വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്

Apr 26, 2024 04:56 PM

#muslimleague |പല ബൂത്തുകളിലും വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്

പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങി എന്നും അദ്ദേഹം...

Read More >>
#openvote | ഓപ്പൺ വോട്ട്; 'ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം'; പ്രിസൈഡിം​ഗ് ഓഫീസർമാരോട് കോഴിക്കോട് കളക്ടർ

Apr 26, 2024 04:50 PM

#openvote | ഓപ്പൺ വോട്ട്; 'ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം'; പ്രിസൈഡിം​ഗ് ഓഫീസർമാരോട് കോഴിക്കോട് കളക്ടർ

അന്ധത മൂലമോ മറ്റെന്തെങ്കിലും അവശതയോ കാരണം വോട്ടര്‍ക്ക് സ്വന്തമായി ഇവിഎമ്മില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലങ്കില്‍ മാത്രമേ ഓപ്പണ്‍ വോട്ട്...

Read More >>
#fakevote  |ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

Apr 26, 2024 04:25 PM

#fakevote |ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

77ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80ആം നമ്പർ ബൂത്തിൽ എത്തിയപ്പോഴാണ്...

Read More >>
#death | വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 04:07 PM

#death | വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

വോട്ട് ചെയ്യാനെത്തിയ ശബരി പെടുന്നനെ...

Read More >>
Top Stories