കോഴിക്കോട് ബൈക്കപകടം; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

കോഴിക്കോട് ബൈക്കപകടം;  ചികിത്സയിലായിരുന്ന യുവാവും മരിച്ചു
Oct 17, 2021 05:50 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് കാരന്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തില്‍ മരണം രണ്ടായി. കൂടരഞ്ഞി കൂമ്പാറ ബസാര്‍ എഴുത്താണികുന്ന് വിജയന്റെ മകന്‍ അര്‍ജുന്‍(21) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.

ഇന്നലെ രാത്രി പത്തരയോടെ കാരന്തൂര്‍ ടൗണ്‍ മസ്ജിദിന് സപീപമായിരുന്നു അപകടം. കാരന്തൂര്‍ കോണാട്ട് തേറമ്പത്ത് അബ്ദുറഹിമാന്റെ മകന്‍ നിഹാല്‍ (26) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പെയിന്ററായ നിഹാല്‍ കുന്ദമംഗലം ഭാഗത്തുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

നിഹാലിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഷാഹിദിനെയും മറ്റൊരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൂടരഞ്ഞി കൂമ്പാറബസാറിലെ അര്‍ജുന്‍ വിജയനെയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ജുന്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രാത്രി മഴയത്ത് അമിതവേഗതയിലെത്തിയ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്.

Kozhikode bike accident; The young man who was being treated also died

Next TV

Related Stories
തൃശ്ശൂരിലും നോറോ വൈറസ്;  52 വിദ്യാർത്ഥിനികൾക്ക് രോഗബാധ

Nov 27, 2021 10:33 PM

തൃശ്ശൂരിലും നോറോ വൈറസ്; 52 വിദ്യാർത്ഥിനികൾക്ക് രോഗബാധ

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ...

Read More >>
കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

Nov 27, 2021 09:57 PM

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ...

Read More >>
അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

Nov 27, 2021 09:04 PM

അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

അശ്ലീലചുവയോടെ സംസാരിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ...

Read More >>
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

Nov 27, 2021 06:00 PM

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19...

Read More >>
അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Nov 27, 2021 05:49 PM

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ...

Read More >>
ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

Nov 27, 2021 05:07 PM

ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' (B.1.1.529) (omicron)കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം....

Read More >>
Top Stories