കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ.

കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ.
Advertisement
Jul 23, 2022 03:16 PM | By Vyshnavy Rajan

കണ്ണൂർ : കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ. ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നത് സിപിഐഎം രീതി അല്ല. കത്തിന് പിന്നിലാരെന്ന് അന്വേഷിക്കണമെന്നും എം.വി ജയരാജൻ പറഞ്ഞു.

Advertisement

ഇന്നലെയാണ് വടകര എംഎൽഎ കെ കെ രമയ്ക്ക് വധഭീഷണി കത്ത് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ ചിലത് ചെയ്യുമെന്നാണ് രമയ്ക്ക് ലഭിച്ച കത്തിലെ ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കെ കെ രമയ്ക്ക് ഭീഷണി കത്ത് ലഭിച്ചത്.

ഡിജിപിക്ക് പരാതി കൈമാറിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ ഭരണം പോകുമെന്ന് നോക്കില്ലെന്നും തീരുമാനമെടുത്ത് കളയുമെന്നും കത്തിലുണ്ട്. എംഎൽഎ ഹോസ്റ്റലിലേക്കാണ് ഭീഷണി കത്ത് എത്തിയത്.

നിയമസഭാ സമ്മേളനം അവസാനിച്ചതോടെ രമ വടകരയിലേക്ക് മടങ്ങിയപ്പോഴാണ് കത്ത് ലഭിക്കുന്നത്. നിയമസഭയിൽ ആഭ്യന്തര വകുപ്പിനെതിരെ കെ കെ രമ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ഇതിനെതിരെ എം എം മണി പറഞ്ഞ പരാമർശങ്ങൾ വിവാദമാകുകയും ചെയ്തിരുന്നു.

വിധവയായത് കെ കെ രമയുടെ വിധിയാണെന്ന പരാമർശത്തിൽ ഒടുവിൽ എം എം മണി ഖേദം പ്രകടിപ്പിച്ചിരുന്നു. ഭീഷണി കത്ത് ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്ന് രമ അറിയിച്ചു. പയ്യന്നൂർ ആർഎസ്എസ് ഓഫീസ് ആക്രമണ വിഷയത്തിലും എം.വി ജയരാജൻ പ്രതികരിച്ചു.

അറസ്റ്റിലായവർ സിപിഐഎം അംഗങ്ങൾ അല്ലെന്ന് എം.വി ജയരാജൻ വ്യക്തമാക്കി. പാർട്ടി ഓഫീസുകൾക്കും വീടുകൾക്കും നേരെ അക്രമം നടത്തുന്നത് സിപിഐഎം രീതിയല്ല. അക്രമണം പാർട്ടി അംഗീകരിക്കുന്നില്ലെന്നും പിടിയിലായവർ ഡിവൈഎഫ്‌ഐ ഭാരവാഹികളാണോയെന്ന് പരിശോധിക്കുമെന്നും എം.വി ജയരാജൻ അറിയിച്ചു.

MV Jayarajan says the threat letter against KK Rama is unfortunate.

Next TV

Related Stories
കെപിസിസി നേതൃത്വം ഖാര്‍ഗെയെ പിന്തുണച്ചതില്‍ ശശി തരൂരിന് അതൃപ്തി

Oct 4, 2022 01:01 PM

കെപിസിസി നേതൃത്വം ഖാര്‍ഗെയെ പിന്തുണച്ചതില്‍ ശശി തരൂരിന് അതൃപ്തി

കെപിസിസി നേതൃത്വം ഖാര്‍ഗെയെ പിന്തുണച്ചതില്‍ ശശി തരൂരിന്...

Read More >>
കാനത്തിന് മൂന്നാമൂഴം; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും

Oct 3, 2022 06:07 PM

കാനത്തിന് മൂന്നാമൂഴം; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും

കാനത്തിന് മൂന്നാമൂഴം; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും...

Read More >>
സി ദിവാകരന് തിരിച്ചടി; സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് സി.ദിവാകരൻ പുറത്ത്

Oct 3, 2022 12:13 PM

സി ദിവാകരന് തിരിച്ചടി; സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് സി.ദിവാകരൻ പുറത്ത്

സി ദിവാകരന് തിരിച്ചടി; സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് സി.ദിവാകരൻ...

Read More >>
സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും

Oct 3, 2022 09:44 AM

സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും

സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ...

Read More >>
സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും

Oct 3, 2022 08:57 AM

സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും

സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന്...

Read More >>
തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭ​ഗവത്

Sep 30, 2022 12:47 PM

തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭ​ഗവത്

തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ...

Read More >>
Top Stories