പതിവായി സെക്‌സില്‍ ഏര്‍പ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിരവധി

പതിവായി സെക്‌സില്‍ ഏര്‍പ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിരവധി
Advertisement
Jul 8, 2022 11:09 PM | By Vyshnavy Rajan

ലൈംഗികത  എന്നത് കേവലം ശാരീരിക അടുപ്പം മാത്രമല്ല. രണ്ട് പങ്കാളികൾ തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു. സെക്സ് ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങളും നൽകുന്നു.

Advertisement

പങ്കാളികൾക്കിടയിലെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതു മുതൽ പ്രോസ്റ്റേറ്റ് കാൻസർ തടയാൻ വരെയുള്ള കഴിവ് സെക്സിനുണ്ടെന്ന് പഠനങ്ങൾ പറയുന്നു. സെക്സിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

ഒന്ന്

മാസത്തിൽ ഒരിക്കലെങ്കിലും സെക്‌സിൽ ഏർപ്പെടുന്ന പുരുഷന്മാരേക്കാൾ ആഴ്ചയിൽ രണ്ടു തവണയിൽ കൂടുതൽ ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷന്മാർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണെന്നാണ് സമീപകാല പഠനം പറയുന്നത്.


രണ്ട്

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല സമ്മർദ്ദം കുറയ്ക്കാനും ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മൂന്ന്

സെക്സിലേർപ്പെടുമ്പോൾ ഓക്സിടോസിൻ എന്ന ഹോർമോണിന്റെ അളവ് അഞ്ച് മടങ്ങ് വർദ്ധിക്കുന്നു. ഈ എൻഡോർഫിൻ യഥാർത്ഥത്തിൽ വേദന കുറയ്ക്കുന്നു.

നാല്

നന്നായി ഉറങ്ങാൻ മനുഷ്യരെ സഹായിക്കുന്ന ഒന്നാണ് സെക്സ്. രതിമൂർച്ഛയുടെ ഭാഗമായി ഉണ്ടാവുന്ന പ്രോലാക്റ്റിൻ എന്ന ഹോർമോൺ നല്ല ഉറക്കം സമ്മാനിക്കും. ഉറക്കഗുളികയുടെ ഗുണം ചെയ്യുന്ന ഒരു ഹോർമോൺ ആണ് പ്രോലാക്റ്റിൻ.


അഞ്ച്

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ സെക്സ് സഹായിക്കും.

മാസത്തിൽ 20 ൽ കൂടുതൽ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യതകൾ കുറവാണ് അട. ലൈംഗികബന്ധം, സ്വയംഭോഗം, നിദ്രാ സ്ഖലനം തുടങ്ങി ഏതുതരത്തിലുള്ള സ്ഖലനവും ഗുണകരമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

ആറ്

ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സെക്സ് സഹായിക്കുന്നു.

ഈ ഹോർമോണുകൾ അസന്തുലിതമാകുമ്പോൾ ആണ് ഹൃദ്രോഗം, അസ്ഥിക്ഷയം തുടങ്ങിയ അവസ്ഥകൾ ഉണ്ടാവുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും.

The benefits of having sex regularly are numerous

Next TV

Related Stories
രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം...

Oct 5, 2022 08:35 PM

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം...

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ...

Read More >>
ദിവസവും മുടി കഴുകാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ...? സത്യാവസ്ഥയിതാണ്...

Oct 5, 2022 03:40 PM

ദിവസവും മുടി കഴുകാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ...? സത്യാവസ്ഥയിതാണ്...

ദിവസവും മുടി കഴുകാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ...? സത്യാവസ്ഥയിതാണ്... ...

Read More >>
കോടിയേരിയെ കവര്‍ന്നെടുത്ത രോഗം; അറിയാം പാൻക്രിയാസ് അര്‍ബുദത്തെ കുറിച്ച്

Oct 3, 2022 05:56 PM

കോടിയേരിയെ കവര്‍ന്നെടുത്ത രോഗം; അറിയാം പാൻക്രിയാസ് അര്‍ബുദത്തെ കുറിച്ച്

കോടിയേരിയെ കവര്‍ന്നെടുത്ത രോഗം; അറിയാം പാൻക്രിയാസ് അര്‍ബുദത്തെ കുറിച്ച്...

Read More >>
സെക്സിലേർപ്പെടുമ്പോഴുള്ള വേദന ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Sep 30, 2022 09:41 PM

സെക്സിലേർപ്പെടുമ്പോഴുള്ള വേദന ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം....

Read More >>
ലൈംഗിക രോഗങ്ങളെ കുറിച്ച് കൂടുതലറിയാം

Sep 30, 2022 06:35 PM

ലൈംഗിക രോഗങ്ങളെ കുറിച്ച് കൂടുതലറിയാം

ലൈംഗിക രോഗങ്ങളെ കുറിച്ച് കൂടുതലറിയാം...

Read More >>
ഖോസ്ത-2, കൊവിഡ് വൈറസിന് സമാനമായി മറ്റൊരു വൈറസ്- കൂടുതൽ വിവരങ്ങളറിയാം

Sep 26, 2022 09:06 PM

ഖോസ്ത-2, കൊവിഡ് വൈറസിന് സമാനമായി മറ്റൊരു വൈറസ്- കൂടുതൽ വിവരങ്ങളറിയാം

ഖോസ്ത-2, കൊവിഡ് വൈറസിന് സമാനമായി മറ്റൊരു വൈറസ്- കൂടുതൽ വിവരങ്ങളറിയാം...

Read More >>
Top Stories