പ്രസവത്തിന് പിന്നാലെ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

 പ്രസവത്തിന് പിന്നാലെ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി
Jul 4, 2022 07:59 PM | By Kavya N

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. ചികിത്സാപിഴവിനെ തുടർന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഐശ്വര്യയുടെ കുഞ്ഞ് പ്രസവത്തോടെ മരിച്ചിരുന്നു. സംഭവത്തിൽ, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോർട്ട് സമ‍ർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി.

ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. യുവജന കമ്മീഷൻ അംഗം ടി മഹേഷാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഐശ്വര്യ ഇന്നും നവജാത ശിശു ഇന്നലെയുമാണ് മരിച്ചത്. കുഞ്ഞിന്റെയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് ഇവർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഡ‍ോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തത്.

ആറ് ദിവസം മുമ്പാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസേറിയൻ വേണമെന്നായിരുന്നു ഡോക്ടർമാർ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്നായി. കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ട് റിപ്പോർട്ട്. ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ആശുപത്രിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

Post-mortem of woman who died after delivery completed

Next TV

Related Stories
#allegedly  | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

Apr 18, 2024 08:30 AM

#allegedly | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

കുട്ടി തൻ്റെ കടയിൽ നിന്ന് പണം നൽകാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട്...

Read More >>
 #doubledeckertrain  | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

Apr 17, 2024 10:00 AM

#doubledeckertrain | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നേ‍ാടിയായി പെ‍ാള്ളാച്ചി – പാലക്കാട് റൂട്ടിൽ...

Read More >>
#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 17, 2024 09:09 AM

#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ...

Read More >>
#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

Apr 17, 2024 08:49 AM

#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു...

Read More >>
#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

Apr 17, 2024 08:36 AM

#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് എല്ലാ റീജണല്‍...

Read More >>
#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

Apr 13, 2024 09:44 AM

#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. മുസമ്മിൽ ഷെരീഫ് എന്നയാളെയാണ് നേരത്തെ കസ്റ്റഡിയിലെടുത്തത്. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം...

Read More >>
Top Stories