തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്സ് മരിച്ച സംഭവത്തിന് പിന്നിൽ ഡ്രൈവറുടെ അശ്രദ്ധ

തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്സ് മരിച്ച സംഭവത്തിന് പിന്നിൽ ഡ്രൈവറുടെ അശ്രദ്ധ
Advertisement
Jun 30, 2022 06:52 AM | By Susmitha Surendran

കണ്ണൂർ: തളിപ്പറമ്പിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ച സംഭവത്തിന് കാരണം ഡ്രൈവറുടെ അനാസ്ഥ. അമിത വേഗതയിലായിരുന്ന ബസ് ഓട്ടോയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിംഗ് സ്റ്റാഫാണ് അപകടത്തിൽ മരിച്ചത്.

Advertisement

കണ്ണൂരിൽ നിന്നും പയ്യന്നൂരേക്ക് പോവുകയായിരുന്നു പിലാക്കുന്നുമ്മേൽ എന്ന സ്വകാര്യ ബസ് . തളിപ്പറമ്പിനും മൂന്ന് കിലോമീറ്റ‍റ് ഇപ്പുറം കുറ്റിക്കോൽ എത്തുമ്പോൾ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണി.

ചെറിയൊരു കുന്നിറക്കത്തിൽ റോഡിന് നടവിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ അതിവേഗം മറികടക്കുന്നതിനിടെ ബസ്സിന്റെ നിയന്ത്രണം വിട്ടു. റോഡിൽ അട്ടിമറിഞ്ഞുവീണ ബസ് ദൂരത്തേക്ക് തെന്നിമാറി. തെറിച്ചുവീണ ജോബിയ ജോസഫ് ബസിനടിയിൽ പെട്ടുപോയി.

കണ്ണൂർ മിംസ് ആശുപത്രിയിൽ ജോലിചെയ്തു മടങ്ങുകയായിരകുന്ന ശ്രീകണ്ഠാപുരം സ്വദേശി റോഡിൽ തൽക്ഷണം മരിച്ചു. പതിനഞ്ചോളം പേ‍ർക്ക് അപകടത്തിൽ പരിക്കേറ്റു.

കുറ്റിക്കോലിലെ ഈ കുന്നിറക്കത്തിൽ നേരത്തേയും അപകടം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവസ്ഥലവും വാഹനവും പരിശോധിച്ച മോട്ടോറ് വാഹനവകുപ്പ് ഉദ്യോഗസ്ഥ‍റ് വിരൽ ചൂണ്ടുന്നത് ഡ്രൈവറുടെ അശ്രദ്ധയിലേക്കാണ്.

Driver's negligence is behind the incident in which the nurse died after the bus overturned in Taliparam

Next TV

Related Stories
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Aug 14, 2022 08:20 PM

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ...

Read More >>
സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

Aug 14, 2022 08:11 PM

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരൻ ടി പദ്മനാഭന്‍....

Read More >>
മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

Aug 14, 2022 07:42 PM

മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ പൊലീസ്...

Read More >>
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

Aug 14, 2022 07:24 PM

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

സർക്കാരിനേയും സംഘടനാ സംവിധാനത്തേയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം....

Read More >>
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

Aug 14, 2022 07:13 PM

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ...

Read More >>
കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

Aug 14, 2022 03:57 PM

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച...

Read More >>
Top Stories