പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 21 വയസുകാരിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 21 വയസുകാരിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്നു
Jun 21, 2022 05:27 PM | By Vyshnavy Rajan

കെയ്റോ : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഈജിപ്‍തില്‍ 21 വയസുകാരിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്നു. ഈജിപ്‍തിലെ മന്‍സൂറ സര്‍വകലാശാലയുടെ ഗേറ്റിന് മുന്നില്‍ പട്ടാപ്പകലായിരുന്നു സംഭവം.

യുവതിയെ ആദ്യം സഹപാഠി അടിച്ചുവീഴ്‍ത്തുകയായിരുന്നു. റോഡിന് സമീപത്തെ നടപ്പാതയില്‍ തലയിടിച്ച് നിലത്തുവീണ യുവതിയുടെ കഴുത്തറുത്തായിരുന്നു കൊലപാതകം. പരിസരത്തുണ്ടായിരുന്നവരും സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഓടിയെത്തി ഇയാളെ കീഴ്‍പ്പെടുത്തി പിന്നീട് പൊലീസിന് കൈമാറി.

യൂണിവേഴ്‍സിറ്റിയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന നാഇറ അഷ്റഫാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് സ്ഥിരീകരിച്ചു. പ്രതിയും സര്‍വകലാശാലയിലെ ഇതേ ഡ‍ിവിഷനിലെ വിദ്യാര്‍ത്ഥിയാണ്.

ഇതാദ്യമായല്ല പ്രതി, കൊല്ലപ്പെട്ട യുവതിയെ ശല്യം ചെയ്‍തതെന്നും കണ്ടെത്തി. നേരത്തെയും പല തവണ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെങ്കിലും ഓരോ തവണയും പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെല്ലാം ഇയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്‍തതോടെയാണ് കൊലപാതകത്തിന് മുതിര്‍ന്നത്.

Love request rejected; A 21-year-old girl was beheaded by a classmate

Next TV

Related Stories
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
Top Stories