മത്സ്യബന്ധനത്തിനിടെ യുവാവിന്റെ വായില്‍ മീന്‍ കയറി, പിന്നീട് സംഭവിച്ചത് ഇത്

മത്സ്യബന്ധനത്തിനിടെ യുവാവിന്റെ വായില്‍ മീന്‍ കയറി, പിന്നീട് സംഭവിച്ചത്  ഇത്
Jun 2, 2022 08:03 PM | By Susmitha Surendran

ത്സ്യബന്ധനത്തിനിടെ യുവാവിന്റെ വായിൽ മീൻ കയറി. പിന്നീട് യുവാവിന് വേണ്ടി വന്നത് മണിക്കൂറോളമുള്ള ശസ്ത്രക്രിയ. തായ്‌ലൻഡിലാണ് സംഭവം. വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെ മീൻ വായിൽപോയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

മത്സ്യം യുവാവിന്റെ തൊണ്ടയ്ക്കും നാസികാദ്വാരത്തിനും ഇടയിൽ കുടുങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. മത്സ്യം തൊണ്ടയിൽ കുടുങ്ങിയതോടെ യുവാവിന് ശ്വാസതടസ്സം നേരിട്ടു. കുറെ നേരം പരിശ്രമിച്ചെങ്കിലും തൊണ്ടയിൽ നിന്നും മീനിനെ പുറത്തെടുക്കാൻ സാധിച്ചില്ല.

ഉടൻ തന്നെ യുവാവിനെ ഫത്തലുങ് പ്രവിശ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്‌സറേയില്‍ മീന്‍ ശരീരത്തില്‍ എവിടെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞ ശേഷം ശസ്ത്രക്രിയ നടത്തിയാണ് മീനിനെ പുറത്തെടുത്തത്.

യുവാവിന്റെ അവയവങ്ങള്‍ തകരാര്‍ സംഭവിക്കാത്ത വിധം സങ്കീര്‍ണമായ രീതിയിലായിരുന്നു ശസ്ത്രക്രിയ. ഒടുവില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ പറയുന്നു.

മീനിന് അഞ്ച് ഇഞ്ചോളം വലുപ്പം ഉണ്ടായിരുന്നു. തുടർന്ന് മണിക്കൂറോളം നടത്തിയ ശസ്ത്രക്രിയയിൽ മീനിനെ പുറത്തെടുത്തു. യുവാവ് സുഖം പ്രാപിച്ച്‌ വരികയാണെന്നും ഉടൻ ആശുപത്രി വിടാമെന്നും ‍ആശുപത്രി ഓഫീസർ ശർമ്മശ്രീ പറഞ്ഞു.

The fish got into the young man’s mouth while fishing, and this is what happened later

Next TV

Related Stories
#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന്  ദാരുണാന്ത്യം

Apr 26, 2024 11:11 AM

#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ്...

Read More >>
#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

Apr 25, 2024 01:23 PM

#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തലയിലും മറ്റും ബാന്‍ഡേജ് കെട്ടിയിട്ടാണ് അദ്ദേഹം കിടക്കുന്നത്. ഹരാരെയിലെ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയ്ക്ക്...

Read More >>
#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

Apr 25, 2024 12:13 PM

#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

വീഡിയോ ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളിൽ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും...

Read More >>
#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

Apr 25, 2024 06:07 AM

#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക്...

Read More >>
#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

Apr 24, 2024 08:36 PM

#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ്...

Read More >>
#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

Apr 24, 2024 07:12 AM

#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം...

Read More >>
Top Stories