പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍
May 27, 2022 10:31 PM | By Vyshnavy Rajan

ആലപ്പുഴ : ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍. ഇന്ന് രാവിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കസ്റ്റിഡയിലെടുത്ത 24ല്‍ പേരില്‍ ഉള്‍പ്പെട്ടവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേസില്‍ റാലിയില്‍ പങ്കെടുക്കുന്നവര്‍ മുദ്രാവാക്യം വിളിച്ചാല്‍ സംഘാടക നേതാക്കളാണ് ഉത്തരവാദികളെന്ന് ഹൈക്കോടതി ഇന്ന് പറഞ്ഞിരുന്നു. ഇതോടെ സംഘാടകരായ കൂടുതല്‍ പേരെ കൂടി ഈ കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ജസ്റ്റിസ് പി.വികുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശം ഇന്ന് നല്‍കി.

റാലിക്കെതിരെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി. വിദ്വേഷ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ കൂടി ഇവിടെ എത്തിയിട്ടുണ്ട്. റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു .കുട്ടിയെ തിരിച്ചറിഞ്ഞതായി കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു.

കുട്ടി എറണാകുളം ജില്ലക്കാരന്‍ ആണ്. വിവരം ആലപ്പുഴ പൊലീസിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും സി.എച്ച്.നാഗരാജു പറഞ്ഞു.സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എങ്ങനെ പ്രകടനത്തില്‍ എത്തിയെന്നത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തു.

ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രകടനത്തില്‍ കുട്ടിയെ ചുമലിലേറ്റി നടന്ന അന്‍സാര്‍ നജീബിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ കൗതുകം തോന്നിയതിനാലാണ് കുട്ടിയെ ചുമലിലേറ്റിയതെന്നും കുട്ടിയെ തനിക്കറിയില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ പി.എ. നവാസും അറസ്റ്റിലായിട്ടുണ്ട്.

Hate slogans during Popular Front rallies; 18 Popular Front leaders arrested

Next TV

Related Stories
#straydog ​​ |വോട്ട് ചെയ്യാനെത്തി; തെരുവ് നായയുടെ കടിയേറ്റ സ്ത്രീ ആശുപത്രിയിൽ

Apr 26, 2024 12:13 PM

#straydog ​​ |വോട്ട് ചെയ്യാനെത്തി; തെരുവ് നായയുടെ കടിയേറ്റ സ്ത്രീ ആശുപത്രിയിൽ

സ്ത്രീയെ അടൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#LokSabhaElection2024 |വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ; വോട്ടിനെ ചൊല്ലി വാക്കേറ്റം

Apr 26, 2024 12:04 PM

#LokSabhaElection2024 |വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ; വോട്ടിനെ ചൊല്ലി വാക്കേറ്റം

യുവതി വോട്ട് ചെയ്യാനെത്തിയതോടെ എൽ.ഡി.എഫ് ഏജൻ്റ് ചോദ്യം ചെയ്യുകയും തുടർന്ന് ബൂത്തിനകത്ത് കയ്യാങ്കളിയുമുണ്ടായി....

Read More >>
#VDSatheesan |യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവും; മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ മറുപടി

Apr 26, 2024 11:42 AM

#VDSatheesan |യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവും; മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ മറുപടി

കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവിന് എല്‍ഡിഎഫ് കണ്‍വീനറോട് എന്താണ് സംസാരിക്കാനുള്ളതെന്നും അദ്ദേഹം...

Read More >>
#death | കോഴിക്കോട് എൽഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 11:39 AM

#death | കോഴിക്കോട് എൽഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു

ബൂത്തിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More >>
#KSurendran|കേരളത്തിൽ മോദിതരംഗം: കെ.സുരേന്ദ്രൻ

Apr 26, 2024 11:30 AM

#KSurendran|കേരളത്തിൽ മോദിതരംഗം: കെ.സുരേന്ദ്രൻ

കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യം നല്ല വിജയം...

Read More >>
#accident |  എൽ.ഡി.എഫ് ബൂത്ത് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി അപകടം; ആറ് പേര്‍ക്ക് പരിക്ക്

Apr 26, 2024 11:21 AM

#accident | എൽ.ഡി.എഫ് ബൂത്ത് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി അപകടം; ആറ് പേര്‍ക്ക് പരിക്ക്

ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക...

Read More >>
Top Stories