ആ കൊടും ക്രൂരതയുടെ ശിക്ഷ ഇന്നറിയാം;തൂക്കിലേറ്റണമെന്ന് ഉത്രയുടെ മാതാപിതാക്കൾ

ആ കൊടും ക്രൂരതയുടെ ശിക്ഷ ഇന്നറിയാം;തൂക്കിലേറ്റണമെന്ന് ഉത്രയുടെ മാതാപിതാക്കൾ
Oct 11, 2021 06:34 AM | By Vyshnavy Rajan

 കൊല്ലം : ഭാര്യയെ ഇല്ലാതാക്കാൻ ഉഗ്രവിഷപാമ്പിനെ ആയുധമാക്കിയ അപൂർവങ്ങളിൽ അപൂർവമെന്ന പ്രത്യേകതയുള്ള ഉത്രക്കേസിൽ പ്രതിയുടെ ശിക്ഷ ഇന്നറിയാം .ആ കൊടും ക്രൂരതയുടെ ശിക്ഷ തൂക്കിലേറ്റലാകണമെന്ന് ഉത്രയുടെ മാതാപിതാക്കൾ . മകനെക്കാൾ സ്ഥാനം അവനു നൽകിയിട്ടും മകളുടെ ജീവൻ അവൻ തട്ടിപ്പറിച്ചു.

ഞങ്ങളുടെ പ്രതീക്ഷകളാകെ തകർന്നു. കോടതി പ്രതിക്ക്‌ പരമാവധി ശിക്ഷ നൽകുമെന്നാണ്‌ പ്രതീക്ഷയെന്നും ഉത്രയുടെ അച്ഛൻ വി വിജയസേനനും പറഞ്ഞു. അമ്മ മണിമേഖലയ്‌ക്കും മകളുടെ വിയോഗത്തിന്റെ ദുഃഖം അടക്കാനാകുന്നില്ല. ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ കൊല്ലം ആറാം അഡീഷണൽ സെഷൻസ്‌ കോടതി തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് ഇരുവരുടെയും പ്രതികരണം.

അന്വേഷണ സംഘവും പ്രോസിക്യൂഷനും എല്ലാം നന്നായി പ്രവർത്തിച്ചെന്നും വിധി കേൾക്കാൻ തിങ്കളാഴ്ച കോടതിയിലെത്തുമെന്നും വിജയസേനൻ പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമെന്ന പ്രത്യേകതയുള്ള കേസായതിനാൽ പ്രതിക്ക്‌ മാതൃകാപരമായ ശിക്ഷ പ്രതീക്ഷിക്കുന്നു. കോടതിയിൽ വിശ്വാസമർപ്പിക്കുകയാണെന്ന് ആയൂർ ജവഹർ എച്ച്എസ്എസിലെ പ്രഥമാധ്യാപികയായി വിരമിച്ച മണിമേഖല പറഞ്ഞു.

അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടിലെ കിടപ്പുമുറിയിൽ ഉത്ര (25)യെ പാമ്പുകടിയേറ്റ്‌ മരിച്ച നിലയിൽ കണ്ടത്‌ 2020 മെയ്‌ ഏഴിന്‌ പുലർച്ചെയാണ്‌. ആറിനു രാത്രി ഉറങ്ങാൻ കിടന്ന ഉത്രയെ ഭർത്താവ് സൂരജ്‌ മൂർഖനെക്കൊണ്ട്‌ കടിപ്പിച്ചു കൊന്നെന്നാണ്‌ കേസ്‌.


കുറ്റകൃത്യത്തിലെ അപൂർവതകൊണ്ട്‌ ദേശീയ ശ്രദ്ധനേടിയ കേസാണ്‌ ഉത്ര വധം. സ്വത്ത്‌ സ്വന്തമാക്കാനായി ഭിന്നശേഷിയുള്ള അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടിൽ ഉത്ര(25) യെ ഭർത്താവ് സൂരജ് മൂർഖനെക്കൊണ്ട്‌ കടിപ്പിച്ചു കൊലപ്പെടുത്തിയത്‌ ഏവരെയും ഞെട്ടിച്ചു. കേസിന്റെ വിധിക്ക്‌ തിങ്കളാഴ്‌ച ഏവരും കാതോർക്കും. സമാനരീതിയിലുള്ള സംഭവങ്ങൾ പൂണെ, അഹമ്മദാബാദ്‌ എന്നിവിടങ്ങളിൽ നേരത്തെ നടന്നിരുന്നു.

എന്നാൽ, തെളിയിക്കാനായില്ല. ഉത്രയെ അഞ്ചൽ ഏറത്തെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ്‌ മരിച്ച നിലയിൽ കണ്ടത്‌ 2020 മെയ്‌ ഏഴിനു രാവിലെയാണ്‌. ആറിനു രാത്രിയാണ്‌ സൂരജ്‌ ഉത്രയെ മൂർഖനെക്കൊണ്ടു കടിപ്പിച്ചത്‌. മൂർഖനെ നൽകിയ പാമ്പുപിടിത്തക്കാരൻ സുരേഷ്‌ കേസിൽ മാപ്പുസാക്ഷിയാണ്‌. സൂരജിന്റെ പറക്കോട്ടെ വീട്ടിൽവച്ച്‌ 2020 മാർച്ച്‌ മൂന്നിന്‌ ഉത്രയെ അണലിയെക്കൊണ്ട്‌ കടിപ്പിച്ചു കൊല്ലാനും ശ്രമം നടന്നിരുന്നു.

എന്നാൽ, ഉത്ര രക്ഷപെട്ടു. അഞ്ചൽ പൊലീസ്‌ രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതി സൂരജിനെതിരെ കൊലപാതകം, കൊലപാതകശ്രമം, മയക്കുമരുന്ന്‌ കലർത്തിയ പാനീയം നൽകി അപായപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയിട്ടുള്ളത്‌. കൊല്ലം ആറാം അഡീഷണൽ സെഷൻസ്‌ കോടതിയിൽ സമർപ്പിച്ച 1000 പേജുള്ള കുറ്റപത്രത്തിൽ 87 സാക്ഷികളുണ്ട്‌.

286 രേഖയും 40 തൊണ്ടിമുതലും ഹാജരാക്കി. 15 ഡോക്ടർമാരെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകൾ കേസിൽ പ്രോസിക്യൂഷന്‌ പിൻബലമായി. ഉത്രയെ അണലിയെയും മൂർഖനെയും കൊണ്ട്‌ കടിപ്പിച്ചെന്ന്‌ കേസിലെ പ്രതി സൂരജ്‌ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. ഇത്‌ ശാസ്‌ത്രീയമായി തെളിയിക്കാനായി ഡമ്മി പരീക്ഷണം നടത്തിയത്‌ കേസിന്റെ പ്രത്യേകതയായി.

The punishment for that cruelty is known today; Utra's parents want to be hanged

Next TV

Related Stories
 #Sargalaya | സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് പ്രൗഢഗംഭീര തുടക്കം

Dec 22, 2023 11:38 PM

#Sargalaya | സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് പ്രൗഢഗംഭീര തുടക്കം

പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇ-വാഹനങ്ങളുടെ പ്രചാരണത്തിനായുള്ള “ഗ്രീൻ മൊബിലിറ്റി എക്സ്പോ”, കൂടാതെ വൈവിദ്ധ്യമേറിയ കലാപരിപാടികൾ, കേരളീയ ഭക്ഷ്യ മേള,...

Read More >>
Top Stories