അണക്കട്ടിൽ വലിഞ്ഞുകയരുന്നതിനിടെ വഴുതി വീണ് യുവാവിന് ഗുരുതരപരിക്ക്

അണക്കട്ടിൽ വലിഞ്ഞുകയരുന്നതിനിടെ വഴുതി വീണ്  യുവാവിന് ഗുരുതരപരിക്ക്
May 23, 2022 08:05 PM | By Susmitha Surendran

ബെംഗളൂരു: കര്‍ണാടക ശ്രീനിവാസ സാഗര്‍ അണക്കെട്ടിന്‍റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറിയ യുവാവ് കാല്‍തെറ്റി താഴെ വീണ് ഗുരുതരമായി പരിക്കേറ്റു. വെള്ളച്ചാട്ടത്തിനിടയിലൂടെ വലിഞ്ഞുകയറിയ യുവാവ് 30 അടി ഉയരത്തില്‍ നിന്നാണ് താഴേക്ക് വീണത്.

കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ചിക്കബെല്ലാപുരില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം അണക്കെട്ട് കാണാന്‍ എത്തിയതായിരുന്നു യുവാവ്. സമീപത്തുണ്ടായിരുന്നവരുടെ എതിര്‍പ്പ് അവഗണിച്ചാണ് മതില്‍കെട്ടിലൂടെ മുകളിലേക്ക് കയറിയത്.

യുവാവിനെതിരെ പൊലീസ് കേസെടുത്തു. ശ്രീനിവാസ സാഗര അണക്കെട്ടിന്റെ ഭിത്തിയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് യുവാക്കൾ കയറിയെന്നാണ് റിപ്പോർട്ടുകൾ. അണക്കെട്ടിന്റെ അധികൃതര്‍ അരുതെന്ന് അദ്ദേഹത്തിന് വ്യക്തമായി നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ യുവാവ് ഇത് ധിക്കരിച്ച് തന്റെ സാഹസിക പ്രകടനവുമായി മുന്നോട്ട് പോവുകയായിരുന്നു. 50 അടിയോളം ഉയരത്തിലാണ് അണക്കെട്ടിന്റെ ഭിത്തിയുള്ളത്. സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ വീഡിയോയിൽ, ചുറ്റുമുള്ള ആളുകൾ അദ്ദേഹത്തോട് താഴെയിറങ്ങാൻ ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ ഇത് വകവയ്ക്കാതെ യുവാവ് കയറുന്നത് വീഡിയോയിൽ കാണാം. അണക്കെട്ടിന്റെ ഭിത്തി പകുതിയോളം കയറിയ ശേഷമാണ് കാൽ വഴുതി താഴേക്ക് പതിച്ചത്. നട്ടെല്ലിനും കാലിനും പരിക്കേറ്റ യുവാവ് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

The young man slipped and fell while climbing the dam and was seriously injured

Next TV

Related Stories
#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു;  സംഘർഷം

Apr 26, 2024 05:44 PM

#Clash |തെരഞ്ഞെടുപ്പ് ബഹിഷ്കരിചവരെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കാൻ ശ്രമിച്ചു; സംഘർഷം

പോളിങ് ബൂത്തുകൾ അടിച്ചു തകർത്ത നാട്ടുകാർ ഉദ്യോഗസ്ഥരെയും...

Read More >>
#suicide |പ്ലസ് 1, പ്ലസ് 2 ഫലം വന്നതിന് 48 മണിക്കൂറിനുള്ളിൽ  ജിവനൊടുക്കിയത് ഏഴ്‌  കുട്ടികൾ

Apr 26, 2024 05:03 PM

#suicide |പ്ലസ് 1, പ്ലസ് 2 ഫലം വന്നതിന് 48 മണിക്കൂറിനുള്ളിൽ ജിവനൊടുക്കിയത് ഏഴ്‌ കുട്ടികൾ

ബുധനാഴ്ച റിസൽട്ട് വന്നതിന് 48 മണിക്കൂറുകൾക്കുള്ളിലാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ്...

Read More >>
#fire |വിവാഹ പന്തലിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

Apr 26, 2024 01:04 PM

#fire |വിവാഹ പന്തലിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

കൂടാരത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ചില ജ്വലന വസ്തുക്കളാണ് തീ അതിവേഗം പടരാൻ കാരണമായതെന്നാണ് പൊലീസ്...

Read More >>
#NarendraModi  |'മതത്തിൻ്റെ പേരിൽ വോട്ടുതേടി, പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ വിലക്കണം'; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

Apr 26, 2024 06:36 AM

#NarendraModi |'മതത്തിൻ്റെ പേരിൽ വോട്ടുതേടി, പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ വിലക്കണം'; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മുസ്ലിം സമുദായത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് ഹർജിയിൽ...

Read More >>
#supremeCourt |'ഭാര്യയുടെ 'സ്ത്രീധന'ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല'; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

Apr 26, 2024 06:26 AM

#supremeCourt |'ഭാര്യയുടെ 'സ്ത്രീധന'ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല'; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

തനിക്ക് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു...

Read More >>
#NarendraModi  | ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി നാളെ പരിഗണിക്കും

Apr 25, 2024 09:44 PM

#NarendraModi | ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി നാളെ പരിഗണിക്കും

മോദിയെ 6 വർഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം....

Read More >>
Top Stories